0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 10 [SAMI]

Author : SAMI Read All Parts 212.5K

എന്തിനാ ഇങ്ങോട്ട് വന്നത്?" മനു ഗൗരവം നടിച്ചുകൊണ്ട് ചോദിച്ചു.

"അത് സാർ... ഇത് അറിയാത്തത് കൊണ്ടല്ലേ? അറിയാത്ത കാര്യങ്ങൾ സാറിൽ നിന്ന് പഠിക്കാൻ വേണ്ടി തന്നെയാ ഞങ്ങൾ വന്നത്..." ആർദ്ര യാതൊരു മടിയുമില്ലാതെ തിരിച്ചടിച്ചു.

"എയ്ഞ്ചലിന് ഇത് അറിയില്ലേ?" മനു എയ്ഞ്ചലിനെ നോക്കി ചോദിച്ചു.

"അറിയാം സാർ..." എയ്ഞ്ചൽ തലയാട്ടി.

"പിന്നെ നീ എന്തിനാ ഇങ്ങോട്ട് വന്നത്?"

"അവൾ ഞങ്ങൾക്കത് പറഞ്ഞുതരാൻ വേണ്ടി വന്നതാ സാർ!" ലക്ഷ്മി പെട്ടെന്ന് എയ്ഞ്ചലിന് പ്രതിരോധവുമായി എത്തി.

"ഹും... എന്ത് ചോദിച്ചാലും അതിനൊക്കെ കൃത്യമായി ഉത്തരമുണ്ടല്ലോ കയ്യിൽ!" മനു തമാശയായി പറഞ്ഞു. "ഇത് ഓരോരുത്തരും ഒറ്റയ്ക്ക് ചെയ്ത് കാണിച്ച് തന്നിട്ട് ഇവിടെനിന്ന് പോയാൽ മതി..."

മനു വ്യാജമായ ദേഷ്യം കാണിച്ച് തിരികെ തന്റെ ടേബിളിലെ കസേരയിൽ പോയിരുന്നു.

അവർ മൂവരും പരസ്പരം നോക്കി ചെറുതായി ഒന്ന് ചിരിച്ചു. എയ്ഞ്ചൽ പതുക്കെ ലക്ഷ്മിക്കും ആർദ്രയ്ക്കും സർക്യൂട്ട് കണക്ഷനുകളും ചെയ്യേണ്ട രീതിയും കാണിച്ചു കൊടുത്തു.

കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും അവർ അത് ഏകദേശം മനസ്സിലാക്കി ചെയ്തു തുടങ്ങി.

കാര്യങ്ങൾ ഏകദേശം വഴിക്കായപ്പോൾ, ആർദ്ര മെല്ലെ മാറി മനുവിന്റെ ടേബിളിന് അടുത്തേക്ക് നടന്നുചെന്നു.

"സാർ..." ആർദ്ര മൃദുവായി വിളിച്ചു.

മനു പുസ്തകത്തിൽ നിന്നും മുഖമുയർത്തി അവളെ നോക്കി.

"സാർ എന്താ വല്ലാത്ത ദേഷ്യത്തിലാണല്ലോ..." ആർദ്ര ചോദിച്ചു.

"പിന്നെ ദേഷ്യം വരാതിരിക്കുമോടോ?"

"സാർ തന്നെയല്ലേ രാവിലെ എയ്ഞ്ചലിനോട് പറഞ്ഞത് എക്സ്പെരിമെന്റ് ചെയ്തു നോക്കണം എന്നുള്ളവരോട് ലാബിലേക്ക് വരാൻ?" ആർദ്ര ചോദിച്ചു.

"എന്നിട്ട് നിങ്ങൾക്ക് മൂന്ന് പേർക്ക് മാത്രമേ ഇത് ചെയ്തു നോക്കാനുള്ളൂ?"

"അവർക്കൊന്നും ചെയ്തു നോക്കാൻ താല്പര്യമില്ലാത്തതിന്

💬 Comments

View all comments