0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 10 [SAMI]

Author : SAMI Read All Parts 209.8K

ഒന്ന് നോക്കി.

"മീറ്റർ ബ്രിഡ്ജ്..." എയ്ഞ്ചൽ പെട്ടെന്ന് പറഞ്ഞു.

അവരുടെ ആ വരവും ഇരിപ്പും കണ്ടപ്പോൾത്തന്നെ മനുവിന് എന്തോ ഒരു പന്തികേട് തോന്നിയിരുന്നു. അവൻ ലക്ഷ്മിയെ നോക്കി.

"ലക്ഷ്മിക്കോ?"

"എനിക്ക്... എനിക്ക്..." അവൻ്റെ പെട്ടെന്നുള്ള ചോദ്യത്തിൽ ലക്ഷ്മി ഒന്നു വിക്കി. എന്ത് പറയണമെന്നറിയാതെ തപ്പിയ അവൾ പെട്ടെന്ന് കൂട്ടിച്ചേർത്തു, "അത്... അത് തന്നെ സാർ, മീറ്റർ ബ്രിഡ്ജ്!"

മനു അടുത്തതായി ആർദ്രയുടെ മുഖത്തേക്ക് നോക്കി.

"എനിക്കും അത് തന്നെ സാർ..." ആർദ്ര ഒരു തരിമ്പും പതറാതെ പെട്ടെന്ന് മറുപടി നൽകി.

"എന്നാൽ നിങ്ങൾ എക്സ്പെരിമെന്റ് ടേബിളിലേക്ക് അങ്ങോട്ട് ചെല്ല്, ഞാൻ ഇപ്പോൾ വരാം..." മനു പറഞ്ഞു.

അവർ മൂവരും പതിയെ എക്സ്പെരിമെന്റ് ടേബിളിന് അരികിലേക്ക് നടന്നു. കുറച്ചു സമയം കഴിഞ്ഞ് മനുവും അവിടേക്ക് എത്തി. അവൻ ആ മൂന്നുപേരുടെയും നിൽപ്പും ഭാവവും ശ്രദ്ധിച്ചു.

കയ്യിൽ വയറുകളും ഗാൽവനൊമീറ്ററും ഒക്കെ പിടിച്ചിട്ടുണ്ടെങ്കിലും അവരുടെ ഭാവം കണ്ടാൽത്തന്നെ അറിയാം, എക്സ്പെരിമെന്റ് ചെയ്യാനൊന്നുമല്ല അവർ ഇങ്ങോട്ട് വന്നിരിക്കുന്നത് എന്ന്.

"നിങ്ങൾക്ക് ശരിക്കും മീറ്റർ ബ്രിഡ്ജ് എന്താണെന്ന് അറിയാമോ?" മനു ചെറുചിരിയോടെ ചോദിച്ചു.

അതിന് ഉത്തരം പറയാനായി എയ്ഞ്ചൽ വായ തുറന്നതും, മനു കൈയുയർത്തി അവളെ തടഞ്ഞു.

"എയ്ഞ്ചൽ പറയണ്ട... ലക്ഷ്മി പറയ്..."

അതുവരെ ധൈര്യത്തോടെ നിന്ന ലക്ഷ്മി മനുവിന്റെ ആ ചോദ്യത്തിന് മുന്നിൽ പെട്ടെന്ന് പരുങ്ങി.

"ശരി, പറയ്... എന്താ ഇതിൽ നിനക്കുള്ള സംശയം?" മനു വീണ്ടും ചോദിച്ചു.

മുൻപ് എപ്പഴോ ക്ലാസ്സിൽ കേട്ടതും ചെയ്തു നോക്കിയതുമായ കാര്യങ്ങൾ ഓർത്തെടുത്ത് ലക്ഷ്മി എന്തൊക്കെയോ അങ്ങോട്ടുമിങ്ങോട്ടും കൂട്ടിയിണക്കി പറഞ്ഞു ഒപ്പിച്ചു.

"ശരിക്കും നീയൊക്കെ

💬 Comments

View all comments