Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 10 [SAMI]
കൈയോങ്ങി.
"അയ്യോ, അതൊന്നും വേണ്ട സാർ... സാർ അവൾക്ക് എക്സ്പെരിമെന്റ് ഒന്നുകൂടി ക്ലോസ് ആയി പറഞ്ഞു കൊടുക്ക്. അത്രയും മതി അവൾക്ക്!"
അവൾ പറഞ്ഞത് കേട്ട് മനു ആർദ്രയെ ഒന്ന് നോക്കി,...
സാർ,.. ഇതുപോലെ പെണ്ണിനെ സാറിന് ഇനി കിട്ടില്ല,... ഇതുപോലെ ഒരു അവസരവും…..
അതും പറഞ്ഞ് ആർദ്ര വീണ്ടും ചിരിച്ചുകൊണ്ട് എക്സ്പെരിമെന്റ് ടേബിളിലേക്ക് തിരികെ നടന്നു.
ലക്ഷ്മിയുടെ ആഗ്രഹവും അവളുടെ മനസ്സിലെ പ്രതീക്ഷയും മനുവിന് വ്യക്തമായി മനസ്സിലായിരുന്നു.
ആർദ്ര പറഞ്ഞ കാര്യങ്ങൾ കൂടെ മനസിൽ ഓർത്തതോടെ അവൻ കസേരയിൽ നിന്നെഴുന്നേറ്റ്, അവർ നിൽക്കുന്ന ടേബിളിന് അടുത്തേക്ക് പതിയെ നടന്നുചെന്നു.
ചെയ്തു കഴിഞ്ഞോ ? മനു ലക്ഷ്മിയെ നോക്കി ചോദിച്ചു
മ്മ്…. ലക്ഷ്മി മൂളി…
കാണിക്ക്…. മനു ലക്ഷ്മിയുടെയും എയ്ഞ്ചലിന്റെയും ഇടയിലേക്ക് നിന്നു….

ലക്ഷ്മി, എയ്ഞ്ചൽ പറഞ്ഞു കൊടുത്തത് പോലെ ഓരോ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി….
എക്സാം ആകാൻ ഇനി മൂന്ന് മാസം കൂടെ ഉള്ളൂ,.... മനു പറഞ്ഞു
അറിയാം സാർ… എയ്ഞ്ചൽ പറഞ്ഞു
നിനക്ക് അറിയാം,
ഇവൾക്ക് അറിയാമോ ?
മനു ലക്ഷ്മിയുടെ ചെവിയിൽ പിടിച്ചു പതിയെ തിരുമ്മിക്കൊണ്ട് പറഞ്ഞു…..
ഹാവൂ….. എനിക്കും അറിയാം സാർ….. വേദനിച്ചതു പോലെ കാണിച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു,...
മനു ആ ചെയ്തത് കണ്ട് ആർദ്രയ്ക് ചിരി വന്നു…
നിന്നോടും കൂടെയാ പറയുന്നത്… മനു ആർദ്രയെ നോക്കി പറഞ്ഞു
സാർ ഞങ്ങൾക്ക് ഇതൊക്കെ അറിയാം സാർ,.... ക്ലാസ്സിൽ ചുമ്മാ ഇരിക്കേണ്ടാ നു വിചാരിച്ചു ഇവിടേക്ക് വന്നതാ… ആർദ്ര പറഞ്ഞു
"അറിയാമെങ്കിൽ പിന്നെ എന്തിനാ ഇവിടേക്ക് വന്നത്…?" മനു ചോദിച്ചു.
"അത്
💬 Comments
View all comments