Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 2 [SAMI]
ചേർത്ത് പിടിച്ചു നിന്നു…
അവളുടെ ശബ്ദം ഇപ്പോഴും കേൾക്കുന്ന പോലെ…
പിന്നെ പതുക്കെ ഫോൺ താഴെ വെച്ചു…
ഒരു ആഴമുള്ള ശ്വാസം…
അവന്റെ മുഖത്ത് ഒരു ചെറിയ ചിരി വിരിഞ്ഞു… ആ ചിരിയിൽ ഒരു ആകാംക്ഷയും… ഒരു ആവേശവും…
അവൻ ബെഡിലേക്ക് കിടന്നു കണ്ണുകൾ മേൽക്കൂരയിലേക്ക്…
“ഇന്ന് രാത്രി…” അവന്റെ മനസ് ഇതിനകം ആ ഒരു നിമിഷത്തിലേക്ക് ഓടിക്കൊണ്ടിരുന്നു…
മെഹറിന്റെ മുഖം അവളുടെ ശബ്ദം…
അവന്റെ ഹൃദയമിടിപ്പ് അല്പം വേഗത്തിലായി…….
സമയം എത്രയായെന്ന് പോലും നോക്കാതെ,... അവൻ അങ്ങനെ തന്നെ കിടന്നു…
ആ രാത്രി… ഇനി തുടങ്ങാനിരിക്കുകയാണ്…
-------------------------------------------------
അതേ സമയം മറ്റൊരിടം,
ലക്ഷ്മി എന്ന യുവ സുന്ദരിയുടെ വീട്……
പിറ്റേ ദിവസം അവധി ആയതിനാൽ, കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഫോൺ സ്ക്രോൾ ചെയ്ത് സമയം കളയുകയായിരുന്നു ലക്ഷ്മി.
അപ്പോഴാണ്— ഫോൺ ഒന്ന് vibrate ചെയ്തത്.
Notification screen തെളിഞ്ഞു.
എയ്ഞ്ചൽ
“Lachu I saw a weird thing in the staff room…”
ലക്ഷ്മി ഒരു നിമിഷം നിശ്ചലമായി. അവൾ വീണ്ടും ആ മെസ്സേജ് വായിച്ചു…
“weird thing…”
അവളുടെ ഉള്ളിൽ ഒരു ചെറിയ ആകാംക്ഷ.
എയ്ഞ്ചൽ അന്ന തോമസ് അവളുടെ ഏറ്റവും കൂട്ടുകാരിൽ ഒരാൾ.
ലക്ഷ്മി, എയ്ഞ്ചൽ, ആർദ്ര… ഈ മൂന്നുപേരും ക്ലാസ്സിലെ ചെറിയൊരു ഗ്യാങ്.
പരസ്പരം സീക്രെറ്റുകൾ ഒളിക്കാത്ത ഗ്യാങ്.
അതിലും… ലക്ഷ്മിയുടെ മനസ്സിൽ ഒളിപ്പിച്ചിരുന്ന മനു സാറിനോടുള്ള ക്രഷ് അറിയാവുന്ന രണ്ടുപേർ
എയ്ഞ്ചലും ആർദ്രയും.
അതുകൊണ്ടാണ്… ഈ മെസ്സേജ് സാധാരണയല്ലെന്ന് ലക്ഷ്മിക്ക് തോന്നിയത്.
അവൾ ഉടനെ reply ചെയ്തു
💬 Comments
View all comments