0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 2 [SAMI]

Author : SAMI Read All Parts 63.3K

പേടി…
പക്ഷേ ആ ചോദ്യം അവളുടെ മനസിന്റെ യഥാർത്ഥ ഉത്തരം അല്ലായിരുന്നു…
ആരും കാണില്ല…” “അവരെല്ലാം ഉറങ്ങിയതിന് ശേഷം…” മനു വീണ്ടും പറഞ്ഞു…
മെഹർ കണ്ണുകൾ അടച്ചു ഒരു നിമിഷം നിന്നു…
“ഹ്മ്മ്…” അവൾ ഒടുവിൽ മൂളി…
അത് ഒരു സമ്മതം ആയിരുന്നു…
കാരണം… മനുവിന് അവളെ വേണമെന്നത് പോലെ തന്നെ… അവൾക്കും അവനെ വേണമായിരുന്നു…
അതും… ഇത് വരെ ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാത്ത രീതിയിൽ…
“മനൂ…” അവൾ നീട്ടി വിളിച്ചു…
“ഹ്മ്…?”
“ഇവിടെ വച്ച്… വേറെ ഒന്നും പറ്റില്ല…” അവൾ പതുക്കെ പറഞ്ഞു…
ആ വാക്കുകളിൽ ഒരു സൂചന ഉണ്ടായിരുന്നു… സ്റ്റാഫ് റൂമിൽ വച്ച് നടക്കാത്തത് എന്താണോ അത് ഇവിടെയും നടക്കില്ലെന്ന് ബോധിപ്പിക്കാനുള്ള ശ്രമം ആയിരുന്നു
“അറിയാം… എന്നാലും… എനിക്ക് നിന്നെ കാണണം…” മനു ചെറിയൊരു ചിരിയോടെ പറഞ്ഞു:
വീണ്ടും ഒരു നിശബ്ദത…
“ഹ്മ്മ്…” മെഹർ വീണ്ടും മൂളി…
ഇരുവരുടെയും മനസിൽ ഒരുപാട് വാക്കുകൾ ഉണ്ടായിരുന്നു… പറയാൻ മടി തോന്നുന്നവ…
അവന് പറയണമെന്നുണ്ടായിരുന്നു: അവൾ എത്രത്തോളം അവനെ ബാധിച്ചിരിക്കുന്നു എന്ന്…
അവൾക്കും പറയണമെന്നുണ്ടായിരുന്നു: ഇത് ശരിയല്ലെന്ന് അറിയാം… എങ്കിലും നിർത്താൻ കഴിയുന്നില്ലെന്ന്…
പക്ഷേ… വാക്കുകൾ രണ്ടുപേരെയും വിട്ടുമാറി…
ഒരു നിമിഷം… രണ്ടുപേരും മിണ്ടാതെ നിന്നു…
“വരേണ്ട സമയം ആകുമ്പോൾ… വിളിക്കുമോ…?” മനു ചോദിച്ചു…
“വിളിക്കാം…” മെഹർ പറഞ്ഞു…
“പക്ഷേ… സൂക്ഷിക്കണം…” അൽപ്പം സമയത്തിന് ശേഷം…
അവൾ വീണ്ടും ചേർത്തു…
“ഹ്മ്മ്…” മനു മൂളി…
ആ ചെറിയ സംഭാഷണത്തോടെ… അവരുടെ ഫോൺ കട്ട് ആയി…
ഫോൺ കട്ട് ആയെങ്കിലും… അവൻ കുറച്ചു നിമിഷങ്ങൾ കൂടി ഫോൺ കാതോട്

💬 Comments

View all comments