Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 2 [SAMI]
എയ്ഞ്ചൽ എന്നോട് അങ്ങിനെ പറയില്ല…………… അവൾ ഉറപ്പിച്ചു
അവൾ ഫോൺ എടുത്ത് എയ്ഞ്ചലിനെ വിളിച്ചു….
അങ്ങേ തലയ്ക്കൽ എയ്ഞ്ചൽ ഫോൺ എടുത്തു.
എയ്ഞ്ചൽ നാളെ ഒന്ന് മീറ്റ് ചെയ്താലോ ? ഫോൺ എടുത്തപാടെ ലക്ഷ്മി ചോദിച്ചു
എന്തേ ഞാൻ പറഞ്ഞത് വിശ്വാസം ആയില്ലേ ?
“വിശ്വാസമില്ലാത്തതുകൊണ്ടല്ല…” ലക്ഷ്മി കുറച്ച് പതുക്കെ പറഞ്ഞു.
പക്ഷേ… ഇത് ഫോണിൽ പറയാനുള്ള കാര്യമല്ലെന്ന് തോന്നുന്നു…”
ഫോണിന്റെ മറുവശത്ത് ഒരു ചെറിയ നിശബ്ദത……..
“അപ്പോൾ നിനക്കും എന്തോ തോന്നിയല്ലേ…” എയ്ഞ്ചൽ നേരെ ചോദിച്ചു.
ലക്ഷ്മി ഒരു നിമിഷം മിണ്ടാതിരുന്നു.
നീ ഇങ്ങനെ പറഞ്ഞപ്പോൾ ………… അറിയില്ല എയ്ഞ്ചൽ…”
സത്യമാണ് ലച്ചൂ…” നാളെ കാണാം… നേരിൽ പറയാം…” എയ്ഞ്ചലിന്റെ ശബ്ദം അല്പം സീരിയസ് ആയി.
“ഹ്മ്മ് ലക്ഷ്മി മൂളി.
“ആർദ്രയെയും വിളിക്കട്ടേ?” എയ്ഞ്ചൽ ചോദിച്ചു
“യെസ്……….. ലക്ഷ്മി മറുപടി പറഞ്ഞു
“Okay… then tomorrow.”
ആ കോൾ അവസാനിച്ചു.
—-------------------------------------------------
അതേ സമയം മനു സമയം തള്ളി നീക്കുകയായിരുന്നു……
അവന്റെ മനസ് ഇതിനകം മെഹറിന്റെ വീട്ടിൽ എത്തി കഴിഞ്ഞിരുന്നു…
അവൻ കിടക്കയിൽ മറിഞ്ഞും തിരിഞ്ഞും കിടന്നു, മെഹറിന്റെ വിളിയും കാത്ത്
സമയം വളരെ മന്ദഗതിയിൽ പോയ പോലെ തോന്നി…
ഓരോ മിനിറ്റും നീളുന്ന പോലെ,
ഒടുവിൽ… ഏകദേശം 11.30 കഴിഞ്ഞപ്പോൾ… ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തു…
മെഹർ…
“അവരെല്ലാം ഉറങ്ങി…” അവൾ പതുക്കെ പറഞ്ഞു…
മനുവിന്റെ ഹൃദയം ഒരു തവണ ശക്തമായി മിടിച്ചു…
“വരട്ടേ…?” അവൻ ചോദിച്ചു…
ചെറിയൊരു നിശ്ശബ്ദത…
“ശ്രദ്ധിക്കണം…” അവൾ ശ്വാസം വിട്ട് പറഞ്ഞു…
ഹ്മ്മ് അവൻ മൂളി
അത് മനുവിന്
💬 Comments
View all comments