Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 2 [SAMI]
മെഹർ പറഞ്ഞു… അവളുടെ ശബ്ദത്തിൽ ഒരു പേടി ഉണ്ടായിരുന്നു…
ഇവിടെ വേറേ റൂം ഇല്ലേ ? മനു ചോദിച്ചു
ഇല്ല….. അവൾ പതിയെ പറഞ്ഞു…….
ആ ഹാളിൽ ഇങ്ങനെ നിൽക്കുന്നത് അവർ രണ്ടുപേർക്കും വല്ലാതെ അസ്വസ്ഥത ഉണ്ടാക്കി,. ഒന്ന് പതിയെ സംസാരിക്കാൻ പോലും അവിടെ നിന്ന് പറ്റുമെന്ന് തോന്നുന്നില്ല,
അവൻ അവിടെ നിന്ന് പരുങ്ങുന്നത് കണ്ടതോടെ അവൾക്കും അത് മനസിലായി,
വാ അവൾ അവന്റെ കൈ പിടിച്ചു കൊണ്ട് നടന്നു,
മനു അവളുടെ പിന്നാലെ നടന്നു…
ആ വീടിന്റെ ഓരോ ചുവടും… അത് അവരുടെ അടുക്കളയും കടന്ന് ഒരു ചെറിയ സ്റ്റോർ റൂമിലേക്ക്,
ആ ചെറിയ വീട്ടിൽ അതല്ലാതെ അവർക്ക് സംസാരിക്കാൻ പറ്റുന്ന മറ്റൊരു റൂം ഉണ്ടായിരുന്നില്ല.
ആ ചെറിയ സ്റ്റോർ റൂമിന്റെ വാതിൽ അവൾ പതുക്കെ അടച്ചു…
ഒരു കോണിൽ മാത്രം ഒരു ചെറിയ ബൾബ് മങ്ങിയ വെളിച്ചം… പഴയ സാധനങ്ങളുടെ ഗന്ധവും, അടഞ്ഞു കിടക്കുന്നതിന്റെ ചൂടും അതെല്ലാം ചേർന്ന് ആ ഇടം കൂടുതൽ അടുപ്പമുള്ളതാക്കി…
അവൻ അവളുടെ കൈ വിട്ടില്ല, മെഹറിന്റെ വിരലുകൾ അവന്റെ കൈയിൽ തന്നെ…
ഒരു നിമിഷം… രണ്ടുപേരും പരസ്പരം നോക്കി നിന്നു…
“ഇങ്ങനെ വരാൻ പേടിയില്ലേ…?” മെഹർ ശബ്ദം വളരെ താഴ്ത്തി ചോദിച്ചു…
ഇല്ല…..
അവൾ തല താഴ്ത്തി… തട്ടം അല്പം കൂടുതൽ മുന്നോട്ട് വലിച്ചു…
“ആരെങ്കിലും കണ്ടാൽ…” അവൾ വാക്ക് പൂർത്തിയാക്കാതെ നിർത്തി…
“കണ്ടാൽ?” മനു ഒരു പടി അടുത്തേക്ക് വന്നു…
അവൾ പിന്നോട്ട് പോകാൻ ശ്രമിച്ചില്ല… പകരം… അവിടെ തന്നെ നിന്നു.
ഹൃദയമിടിപ്പ് ഇരുവരും കേൾക്കുന്ന പോലെ
💬 Comments
View all comments