Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 2 [SAMI]
ഒരു നിമിഷം പോലും കളയാതെ പുറത്തേക്ക് ഇറങ്ങി നോക്കി…
പക്ഷേ… വരാന്ത ശൂന്യം. അവിടെ ഒരാളും ഇല്ല.
അപ്പോഴേക്കും മെഹർ തന്റെ മുടി വേഗത്തിൽ ശരിയാക്കി… സാരിയുടെ മടികൾ നേരെയാക്കി…
ആരാ…?” മനു തിരിച്ചു വന്നതോടെ അവൾ പേടിയോടെ ചോദിച്ചു.
“ആരുമില്ല…”
“ഉറപ്പാണോ…?”
“അതേ…”
“മനൂ… ഇവിടെ ഇത് ശരിയല്ല…” അവളുടെ ശബ്ദം ഇപ്പോൾ അല്പം വിറച്ചിരുന്നു.
“ഹ്മ്മ്…” മനുവും ആ നിമിഷത്തിന്റെ സീരിയസ്നസ് മനസ്സിലാക്കി.
“നമ്മൾ ശ്രദ്ധിക്കണമായിരുന്നു…” മെഹർ വീണ്ടും പറഞ്ഞു
“അവിടെ ആരുമില്ല മെഹർ…” അവളെ ആശ്വസിപ്പിക്കാൻ അവൻ വീണ്ടും പറഞ്ഞു
“ഉറപ്പാണോ…?”
“അതേ…”
“ഞാൻ ഒന്ന് താഴെ വരെ പോയി നോക്കിയിട്ട് വരാം…” മനു പറഞ്ഞു.
അവൻ വേഗത്തിൽ പുറത്തേക്ക് ഇറങ്ങി.
മെഹറിന് അവിടെ നിൽക്കാൻ കഴിഞ്ഞില്ല അവളും വരാന്തയിലേക്ക് ഇറങ്ങി ഗേറ്റിന് പുറത്തേക്ക് ആരെങ്കിലും പോകുന്നുണ്ടോ എന്ന് നോക്കി നിന്നു…
കുറച്ചു നിമിഷങ്ങൾക്കുശേഷം… മനു തിരിച്ചു വന്നു.
“ആരുമില്ല മെഹർ…” അവൻ ശാന്തമായി പറഞ്ഞു. മെഹറിന് തോന്നിയതാണ്…”
അവൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
പക്ഷേ… മെഹറിന്റെ ഉള്ളിലെ ഭയം അത്ര എളുപ്പത്തിൽ മാറിയില്ല.
എന്നാൽ മനു…” അവൾ പതുക്കെ പറഞ്ഞു.
ഇനി നമ്മൾ ഇവിടെ വച്ച് ഇങ്ങനെ ഒന്നും ചെയ്തു കൂടാ…”
മനു കുറച്ചു നേരം മിണ്ടാതിരുന്നു…
ഹ്മ്മ്….. അത് പറഞ്ഞപ്പോൾ… അവന്റെ ഉള്ളിൽ എന്തോ തകരുന്ന പോലെ തോന്നി.
ഇത്രയും നാൾ ശനിയാഴ്ച്ചകളിൽ ഉച്ച മുതൽ വൈകുന്നേരം വരെ അവർക്കായി മാത്രം ഉണ്ടായിരുന്ന ആ സമയം… എത്രയോ ആഴ്ചകൾ സംസാരിച്ചു ഇരുന്നിരുന്നതാണ് ഇവിടെ, അന്നൊന്നും ആരും ഇവിടേക്ക് വന്നിട്ടില്ല, ആ
💬 Comments
View all comments