Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 3 [SAMI]
എയ്ഞ്ചൽ പതുക്കെ പറഞ്ഞു. “ദേവശ്രീയും അതിൽ ഒരാൾ ആയിരിക്കും.”
പക്ഷേ നിന്നെ പോലെ ആകാൻ ഉള്ള ആരും അവിടെയില്ല…..
ലക്ഷ്മി അവളെ നോക്കി.
അത് അവൾക്ക് ആത്മവിശ്വാസം നൽകി….
കുറച്ച് നേരം റൂമിലെ ടെൻഷൻ ഒന്ന് കുറഞ്ഞു.
പക്ഷേ ലക്ഷ്മിയുടെ മനസ്സിൽ ആ പേര് പതിഞ്ഞുകഴിഞ്ഞിരുന്നു.
ദേവശ്രീ.
മനു സാറിനെ ചുറ്റിപ്പറ്റി തങ്ങൾ മൂവരും മാത്രം ആണെന്ന് വിചാരിച്ചിരുന്ന ആ ചെറിയ ലോകം, ഇപ്പോൾ കുറച്ച് കൂടി വലുതാകുന്നതുപോലെ ലക്ഷ്മിക്ക് തോന്നി. ഒരു ദിവസം മെഹർ മിസ് ഇപ്പോൾ ഇതാ ദേവശ്രീ….
എയ്ഞ്ചൽ പറഞ്ഞ സംശയം വെറും സംശയമാകാം… അല്ലെങ്കിൽ മറ്റൊരു സത്യത്തിന്റെ തുടക്കവും ആകാം.
ആ രാത്രി, ആ മുറി വീണ്ടും ഒരു രഹസ്യം കൂടി സൂക്ഷിച്ചു.
ലക്ഷ്മിയുടെ വാശിക്കും, എയ്ഞ്ചലിന്റെ മൗനത്തിനും, ആർദ്രയുടെ കണക്കുകൂട്ടലുകൾക്കും ഇടയിൽ ഇനി മനു സാറിന്റെ ചുറ്റും ആരൊക്കെ ഉണ്ടെന്നറിയാനുള്ള ഒരു പുതിയ കൗതുകം പതിയെ വളർന്നു.
പക്ഷേ അവരുടെ കഥയിൽ, ഒരു പുതിയ പേര് തുറന്നുകിടന്നു —
ദേവശ്രീ.
—---------------------------------------------------
ആ ശനിയാഴ്ച രാത്രിയുടെ ഓർമ്മകൾ ഇനിയും മനുവിന്റെയും മെഹറിന്റെയും മനസ്സിൽ നിന്ന് മാഞ്ഞിരുന്നില്ല.
പിറ്റേ ദിവസം ഞായറാഴ്ച.
രാവിലെ മുതൽ തന്നെ ചെറിയ ചെറിയ മെസ്സേജുകളിലൂടെ അവർ തമ്മിൽ ഒരുമിച്ച് തന്നെയായിരുന്നു.
“ഉണർന്നോ?”
“കാപ്പി കുടിച്ചോ?”
“ഇന്നലെ ഉറങ്ങാൻ പറ്റിയോ?”
അങ്ങനെ സാധാരണ ചോദ്യം പോലെ തോന്നുന്ന ഓരോ വാക്കിനുള്ളിലും, തലേ രാത്രിയുടെ ഒരു ചൂട് ഒളിഞ്ഞിരുന്നു.
വീട്ടിലെ ജോലികൾ എല്ലാം തീർത്ത്, കുട്ടിയുടെ കാര്യങ്ങളും നോക്കി, ഉച്ച കഴിഞ്ഞപ്പോൾ മെഹർ ഒന്ന് ഒറ്റയ്ക്കായി.
അപ്പോഴാണ് അവൾ
💬 Comments
View all comments