Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 3 [SAMI]
ആ ചിരി ഓർത്തിരുന്നു.
ആ വാക്ക് വീണ്ടും വീണ്ടും മനസ്സിൽ ഒരു എക്കോ പോലെ അലയടിച്ചുകൊണ്ടിരുന്നു.
അവൾക്ക് ഫിസിക്സ് ഇഷ്ടമായിരുന്നോ… ? അതോ മനു സാർ എടുത്തതിനാലാണോ ഫിസിക്സ് ഇഷ്ടമായത്…
അത് അവൾക്ക് ഇന്നുവരെ വ്യക്തമായിട്ടില്ല.
അറിയാവുന്ന കാര്യങ്ങൾ പോലും ചിലപ്പോൾ സംശയമായി ചോദിക്കുമായിരുന്നു. പുസ്തകത്തിൽ തന്നെ ഉത്തരം ഉണ്ടായിരുന്നാലും, അവൾ സാറിന്റെ അടുത്തേക്ക് പോകും.
അവൻ ക്ഷമയോടെ പറഞ്ഞു തരുമ്പോൾ, അവൾ മനു സാറിന്റെ മുഖത്തേക്ക് നോക്കി ശ്രദ്ധിച്ചു കേൾക്കുന്നതുപോലെ ഇരിക്കും.
ചില ആളുകൾ കാണാൻ ഭംഗി ഉണ്ടെങ്കിലും അവർക്ക് ആകര്ഷണം ഉണ്ടാകണമെന്നില്ല….
പക്ഷെ ചിലർക്ക് വല്ലാത്തൊരു ആകർഷണം ആയിരിക്കും, അവരെ നോക്കിയിരിക്കുമ്പോൾ എന്തോ ഒരുപാട് നേരം കൂടി നോക്കണമെന്ന തോന്നൽ ഉണ്ടാക്കുന്ന ഒരിനം ആകർഷണം അവരിലുണ്ടാകും.
മനു സാർ അങ്ങനെയൊരാളായിരുന്നു.
അവന്റെ ചുവന്ന ചുണ്ടുകൾ…
ആ ചുണ്ടുകൾക്കുള്ളിൽ നിരയായി കിടക്കുന്ന പല്ലുകൾ…
അവൻ തുറന്ന് ചിരിക്കുമ്പോൾ അതിന് തന്നെ ഒരു ഭംഗിയാണ്…
ഒരു ആത്മവിശ്വാസം…
ഒരു അകലം പാലിച്ചുകൊണ്ടുള്ള സൗഹൃദം…
പക്ഷേ… അവൾക്ക് ആ സമയത്ത് ഇഷ്ടമായിരുന്നത് അവൻ പറയാറുള്ള ഫോർമുലകൾ അല്ലായിരുന്നു.
അവന്റെ ശബ്ദം.
അവന്റെ സമീപനവും അതുപോലെ തന്നെ.
ഒരു കുട്ടി ചോദ്യം ചോദിച്ചാൽ അത് ചെറുതാണോ വലുതാണോ എന്ന് നോക്കാതെ,
അത് സീരിയസായി എടുത്ത് explain ചെയ്ത് തരുന്ന സ്വഭാവം… അതാണ് അവളെ കൂടുതൽ ആകർഷിച്ചത്.
അറിയാവുന്ന സംശയങ്ങൾ പോലും വീണ്ടും ചോദിച്ചതിന്റെ കാരണം… മറുപടി അറിയാത്തത് കൊണ്ടല്ല… അവന്റെ അടുത്ത് കുറച്ചു നേരം കൂടി ഇരിക്കാനായിരുന്നു.
സാർ തന്റെ അരികിലേക്ക് കസേര വലിച്ചിട്ട്, പുസ്തകം തുറന്ന്,
“ഇവിടെ നോക്കു…” എന്ന് പറയുമ്പോൾ… അവൾക്കുള്ളിൽ ഒരു വല്ലാത്ത സംതൃപ്തി നിറയും.
ആ സമയത്ത് അവൾ കേൾക്കുന്നത് ഇക്വാഷൻസ് അല്ലായിരുന്നു…
അവന്റെ ശബ്ദത്തിന്റെ മൃദുത്വം.
അവന്റെ മുഖം.
വളരെ അടുത്ത് നിന്ന് കാണുന്ന അവന്റെ കണ്ണുകൾ, ചുണ്ടുകൾ, ചിരി…
പിന്നെ അവളെ അവനിലേക്ക് ആകർഷിച്ചത് ഓണം സെലിബ്രേഷൻ ദിനത്തിൽ എടുത്ത ആ ഫോട്ടോയാണ്…
ആ ഒരു ഓർമ്മ അവളുടെ ഉള്ളിൽ വേറൊരു സ്ഥാനമെടുത്തിരുന്നു.
എന്തിനാണ് അന്ന് സാർ തന്നെ മാത്രം വിളിച്ച് നിർത്തിയത്…?
💬 Comments
View all comments