Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 3 [SAMI]
അവളുടെ മനസ്സ് അപ്രതീക്ഷിതമായി പഴയ ചില നിമിഷങ്ങളിലേക്ക് പോയി.
ലക്ഷ്മി ഒരിക്കൽ ആ മുറിയിൽ ഇരുന്ന്, “എനിക്ക് മനു സാറിനെ ഇഷ്ടമാണ്…” എന്ന് പറഞ്ഞ ദിവസം.
ആ ദിവസം എയ്ഞ്ചൽ ആദ്യം ചിരിച്ചിരുന്നു. ആർദ്രയും ചിരിച്ചു. പക്ഷേ പിന്നെ അവർ രണ്ടുപേരും സീരിയസായി.
ലക്ഷ്മിയുടെ ആ ഇഷ്ടം അവർക്ക് ഒരു രഹസ്യമായി മാറി.
അന്ന് മുതൽ, എയ്ഞ്ചൽ തന്റെ മനസിൽ ചെറുതായി ഉണ്ടായിരുന്ന ഒരു വികാരം പറിച്ചുമാറ്റി ഒതുക്കി വച്ചിരുന്നു.
“അവൻ ലച്ചുവിന് ഇഷ്ടമുള്ള ആളാണ്…” അവൾ സ്വയം പറഞ്ഞത് അതായിരുന്നു.
പക്ഷേ മനസ്സിൽ നിന്നും അത് മായ്ക്കുക അത്ര എളുപ്പമുള്ള കാര്യമല്ല..
മനു സാറിനെ അവളും നോക്കിയിരുന്നു ലക്ഷ്മിയെ പോലെ…
പക്ഷേ ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല.
അവൾ ആ പഴയ ഓർമ്മകളിലേക്ക് പോയി…
ഫിസിക്സ് എക്‌സാമിന് മുഴുവൻ മാർക്ക് നേടിയ ദിവസം.
മനു സാർ ആൻസർ ഷീറ്റ് കൈമാറുമ്പോൾ അവളെ നോക്കി ചിരിച്ചത്.
“വെരി ഗുഡ് എയ്ഞ്ചൽ” ചിരിച്ചുകൊണ്ട് തന്നോട് പറഞ്ഞത്
ആ ദിവസം എയ്ഞ്ചലിന് അത് സാധാരണയായി തോന്നിയില്ല.
അവൾ വീട്ടിലെത്തിയിട്ടും ആ ചിരി ഓർത്തിരുന്നു.
ആ വാക്ക് വീണ്ടും വീണ്ടും മനസ്സിൽ ഒരു എക്കോ പോലെ അലയടിച്ചുകൊണ്ടിരുന്നു.
അവൾക്ക് ഫിസിക്സ് ഇഷ്ടമായിരുന്നോ… ? അതോ മനു സാർ എടുത്തതിനാലാണോ ഫിസിക്സ് ഇഷ്ടമായത്…
അത് അവൾക്ക് ഇന്നുവരെ വ്യക്തമായിട്ടില്ല.
അറിയാവുന്ന കാര്യങ്ങൾ പോലും ചിലപ്പോൾ സംശയമായി ചോദിക്കുമായിരുന്നു. പുസ്തകത്തിൽ തന്നെ ഉത്തരം ഉണ്ടായിരുന്നാലും, അവൾ സാറിന്റെ അടുത്തേക്ക് പോകും.
അവൻ ക്ഷമയോടെ പറഞ്ഞു തരുമ്പോൾ, അവൾ മനു സാറിന്റെ മുഖത്തേക്ക് നോക്കി ശ്രദ്ധിച്ചു
💬 Comments
View all comments