0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI]

Author : SAMI Read All Parts 16407

അവൾക്ക് മനസ്സിലായി.

ലക്ഷ്മി മുഖം താഴ്ത്തി, പക്ഷേ ചിരി മറയ്ക്കാൻ കഴിഞ്ഞില്ല.

“സാർ ക്ലാസ് എടുക്കുമ്പോൾ ക്ലാസ്സിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ലെന്ന് ചിലർക്കൊക്കെ കംപ്ലൈന്റ്റ്  ഉണ്ട്,” ആർദ്ര ഉടനെ പറഞ്ഞു.

മനു അവളെ നോക്കി.

“ക്ലാസ്സിൽ ശ്രദ്ധ കിട്ടാത്തവർക്ക് കൊടുക്കാൻ ഞങ്ങൾ ടീച്ചേഴ്സിന്റെ കയ്യിൽ മരുന്നുണ്ട്.”

“മരുന്ന് കൊടുക്കുന്നതിന് മുമ്പ് രോഗം എന്താണെന്ന് അറിയണ്ടേ സർ?”

രോഗമൊക്കെ മനസിലായി… അതല്ലേ മരുന്ന് നിശ്ചയിച്ചത്,

“സാധാരണ മരുന്നൊന്നും  ഇതിന് എഫ്ഫക്റ്റ് ആകില്ല, കുറച്ച് ഡോസ് കൂടിയ മരുന്ന് തന്നെ വേണ്ടിവരും ,” ആർദ്ര പറഞ്ഞു.

എയ്ഞ്ചൽ ചിരി അടക്കാൻ വായ് മൂടി.

ലക്ഷ്മി ആർദ്രയെ നോക്കി കണ്ണുകൊണ്ട് തന്നെ നിർത്താൻ പറഞ്ഞു.

മനു ചിരി ഒതുക്കി, കുറച്ച് ടീച്ചറുടെ ശബ്ദത്തിൽ പറഞ്ഞു.

“ആവശ്യമുള്ള മരുന്ന് ഞാൻ കൊടുത്തോളാം. ആദ്യം നോട്ടുബുക്ക് തുറന്ന് മര്യാദക്ക് പഠിക്കണം.”

“ശരി സർ,” ആർദ്ര പറഞ്ഞു.

“ഹ്മ്മ്….. മനു ഒന്ന് മൂളി…….

ആർദ്ര ബുക്ക് എടുത്ത് വാതിലിലേക്ക് നടന്നു. പോകും മുമ്പ് ലക്ഷ്മിയെ ഒന്ന് നോക്കി —

എയ്ഞ്ചലും സ്വന്തം ബുക്ക് എടുത്ത് പുറത്തേക്ക് പോകാൻ തിരിഞ്ഞു.
പക്ഷേ പോകുന്നതിന് മുമ്പ് അവൾ മനുവിനെ നോക്കി പതുക്കെ ചോദിച്ചു.

“സർ… ടെസ്റ്റ് പേപ്പർ ഡേറ്റ് കൺഫേം ആയോ?”

“ഇല്ല. ഞാൻ പറയാം.”

“പഠിക്കാൻ വേണ്ടിയാണ് ചോദിച്ചത്.”

“അറിയാം,” മനു ചിരിച്ചു. “അതുകൊണ്ടാണ് ഞാൻ പറഞ്ഞത് — ടെൻഷൻ വേണ്ട. ടൈം കിട്ടും.”

ഓക്കേ സാർ

എയ്ഞ്ചലും ആർദ്രയും  പുറത്തേക്ക് നടന്നു.

അവരുടെ ചുവടുകൾ വരാന്തയിൽ അകന്നപ്പോൾ, സ്റ്റാഫ് റൂമിൽ ഇനി ലക്ഷ്മി മാത്രം ബാക്കി നിന്നു.

അവൾ ബുക്കുകൾക്കിടയിൽ തിരയുന്നതുപോലെ നിന്നു.
ഒന്ന് എടുത്ത് നോക്കും… വീണ്ടും വയ്ക്കും… മറ്റൊന്ന് എടുക്കും…

മനു ആദ്യം അത് ശ്രദ്ധിക്കാതെ ഇരിക്കാൻ ശ്രമിച്ചു.

പക്ഷേ കുറച്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ, അവൻ അവളെ നോക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല.

അവൾക്കും അതുതന്നെയായിരുന്നു വേണ്ടിയിരുന്നത്.

“എന്താ ലക്ഷ്മി…?” മനു ചോദിച്ചു.

അവൾ തല ഉയർത്തി അവനെ നോക്കി.

“എന്റെ ബുക്ക്…”

“ഇല്ലേ അതിൽ?”

“കാണുന്നില്ല…”

അവൾ പതുക്കെ പറഞ്ഞു.

“വച്ചിട്ടുണ്ടോ ഇവിടെ?”
മനു അവളെ

💬 Comments

View all comments