Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI]
നോക്കിക്കൊണ്ട് തന്നെ ചോദിച്ചു.
“ഉണ്ട് സർ…”
“അപ്പോൾ ഒന്ന് നന്നായി നോക്ക്,”
അവൻ പറഞ്ഞു.
പക്ഷേ ഈ തവണ പുസ്തകത്തിലേക്ക് തിരിയാതെ, അവളെ തന്നെയാണ് നോക്കിയിരുന്നത്.
ലക്ഷ്മി ഓരോ ബുക്കും എടുത്ത് പേരുകൾ നോക്കി മാറ്റിവെക്കാൻ തുടങ്ങി.
അവളുടെ ചലനങ്ങൾ പതുക്കെയായിരുന്നു — ആവശ്യത്തേക്കാൾ പതുക്കെ.
മനു ഒരു നിമിഷം പുറത്തേക്ക് നോക്കി.
എയ്ഞ്ചലും ആർദ്രയും വരാന്തയിൽ കാണുന്നില്ല. അവർ പോയിരുന്നു.
അവന്റെ മനസ്സിൽ ചെറിയൊരു സംശയം മുളച്ചു.
ഇവൾ ഇങ്ങനെ ഇവിടെ നിൽക്കുന്നത് വെറുതെയാണോ…?
അപ്പോഴാണ് ലക്ഷ്മി ഒരു ബുക്ക് എടുത്ത് അല്പം ഉയർത്തിയത്.
“കിട്ടി സർ…”
മനു അവളെ നോക്കി ചെറുതായി ചിരിച്ചു.
“ശരി.”
പക്ഷേ അവൾ പുറത്ത് പോകാൻ തിരിഞ്ഞില്ല.
ബുക്ക് കൈയിൽ പിടിച്ച് അവിടെ തന്നെ നിന്നു.
മനു അവളെ കുറച്ച് നേരം നോക്കി.

അവളുടെ മുഖത്ത് എന്തോ പറയാനുണ്ടെന്നൊരു ഭാവം ഉണ്ടായിരുന്നു. പക്ഷേ പറയാൻ ധൈര്യം കൂട്ടുന്നില്ല.
അവൻ ചെറുതായി ചിരിച്ചു.
“മരുന്ന് കിട്ടിയാലേ പോകൂ എന്നുണ്ടോ?”
ആ വാക്ക് കേട്ടതോടെ ലക്ഷ്മിയുടെ മുഖത്ത് പെട്ടെന്ന് ഒരു ചിരി തെളിഞ്ഞു.
അവൾ ബുക്ക് നെഞ്ചോട് ചേർത്ത് പിടിച്ചു.
“സർ തന്നെയല്ലേ മരുന്ന് ഉണ്ടെന്ന് പറഞ്ഞത്…”
“പക്ഷേ രോഗിയുടെ അസുഖം സീരിയസ് ആണോ എന്ന് ആദ്യം നോക്കണം.”
“സീരിയസ് ആണെന്ന് സാറിന് അറിയില്ലേ?”
അവൾ വളരെ പതുക്കെ ചോദിച്ചു.
മനു അവളെ നോക്കി നിന്നു.
മനുവിന്റെ ഫ്രീയായുള്ള ആ മറുപടികൾ അവൾക്ക് വല്ലാത്ത ധൈര്യം നൽകി
അവൾ ചോദിക്കാൻ ഉദ്ദേശിച്ചു വന്ന ആ കാര്യം അവൾ ചോദിക്കാൻ തന്നെ തീരുമാനിച്ചു
ലക്ഷ്മി ഒരു നിമിഷം അവന്റെ കണ്ണുകളിലേക്ക് നോക്കി. പിന്നെ വളരെ കാഷ്വൽ ആയി ചോദിക്കുന്നതുപോലെ
“സാർ… ബ്ലോക്ക് മാറ്റിയോ?”
മനു കൺപോള ഒന്ന് ചുരുട്ടി.
“എന്ത് ബ്ലോക്ക്?”
“വാട്ട്സ്ആപ്പിൽ…”
അവന് ആദ്യം കാര്യം മനസ്സിലായില്ല.
പക്ഷേ അടുത്ത നിമിഷം, ഇന്നലെ കണ്ട സ്റ്റാറ്റസ് മനസ്സിലേക്ക് വന്നു.
അവൾ അതിനെപ്പറ്റിയാണ് ചോദിക്കുന്നത്.
“ഞാൻ ബ്ലോക്ക് ചെയ്തിട്ടില്ലല്ലോ…”
ലക്ഷ്മി അവനെ നോക്കി നിന്നു.
അവൾക്ക് ചോദിക്കണമെന്നുണ്ടായിരുന്നു —
പിന്നെ ഇത്രയും നാൾ എന്റെ സ്റ്റാറ്റസ്
💬 Comments
View all comments