0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI]

Author : SAMI Read All Parts 68.2K

സ്നേഹിച്ചതെല്ലാം എനിക്ക് വേണ്ടി മാത്രമാണെന്ന് തോന്നുന്നു.”

“അല്ല…”
മെഹർ ഉടനെ പറഞ്ഞു.

“നിന്റെ സ്നേഹമാണ് എനിക്ക് ഇപ്പോൾ ജീവിക്കാൻ ഉള്ള കാരണം.

പക്ഷേ അതേ സ്നേഹം നിന്റെ ജീവിതത്തിന് ശിക്ഷ ആകുമോ എന്ന പേടിയാണ് എനിക്ക്.”

ഫോണിന്റെ ഇരുവശത്തും നിശ്ശബ്ദത  പടർന്നു.

മനു ഒടുവിൽ മന്ദമായി പറഞ്ഞു.

“എന്റെ മനസ് വല്ലാതെ നീറുകയാണ്.”

“അത് കേട്ട് മെഹറിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി,.....

അവൾക്ക് മറുപടി പറയാൻ സാധിച്ചില്ല……

ഫോണിന്റെ ഇരു തലയ്ക്കലും മൗനം മാത്രം……

“ഗുഡ് നൈറ്റ്  പറയട്ടെ?” അവൻ ചോദിച്ചു.

“ദേഷ്യം ആണോ മനു ?”

മനു അതിന് മറുപടി പറഞ്ഞില്ല….

ഗുഡ് നൈറ്റ്……  കുറച്ചു നേരം കഴിഞ്ഞ് അവൻ പറഞ്ഞു.

മെഹറിന്റെ കണ്ണുകൾ നിറഞ്ഞു.

കാൾ മനു അവസാനിപ്പിച്ചു.

മെഹർ ഫോൺ കയ്യിൽ പിടിച്ച് കുറച്ച് നേരം അങ്ങനെ തന്നെ ഇരുന്നു.
അവൾ എടുത്ത തീരുമാനം ശരിയാണോ തെറ്റാണോ എന്ന് അവൾക്കറിയില്ലായിരുന്നു.

ഫോൺ കട്ട് ആയതിന് ശേഷമാണ് മെഹർ ശരിക്കും സ്വബോധത്തിലേക്ക് വന്നത്.

കുറച്ച് നേരം അവൾ ഫോൺ കൈയിൽ പിടിച്ചുതന്നെ ഇരുന്നു.

അതിൽനിന്ന് മനുവിന്റെ ശബ്ദം കേൾക്കുന്നത് പോലെ അവൾക്ക് തോന്നി.

“ഞാൻ… എന്തെല്ലാമാണ് പറഞ്ഞത്…”

അവൾ പതുക്കെ സ്വയം ചോദിച്ചു.

അതെല്ലാം അവൾ മനസ്സിൽ പല ദിവസങ്ങളായി ചിന്തിച്ച കാര്യങ്ങളായിരുന്നു.

മനുവിന്റെ ഭാവി…
തന്റെ ജീവിതത്തിന്റെ പരിമിതികൾ…
അവനെ തനിക്കുള്ളിൽ മാത്രം ഒതുക്കി വയ്ക്കരുത് എന്ന തീരുമാനം…

പക്ഷേ അത് മനു അറിയാൻ പാടില്ലായിരുന്നു.

അവന്റെ മുന്നിൽ അവൾ അത്ര നഗ്നമായി തന്റെ ഭയങ്ങൾ തുറന്നുവെക്കാൻ പാടില്ലായിരുന്നു.

അവൻ കേൾക്കേണ്ടത്

💬 Comments

View all comments