0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI]

Author : SAMI Read All Parts 68.2K

മുഴുവൻ മനുവിന്റെ മനസ്സിൽ തെളിഞ്ഞു.

മൂന്നാം നിലയിലെ ഒറ്റപ്പെട്ട ക്ലാസ് മുറി.

സ്റ്റെയറിൽ നിന്ന് കുറച്ച് മാറി നിൽക്കുന്ന സ്ഥലം.

ആരെങ്കിലും മുകളിലേക്ക് കയറിവരുന്നുണ്ടെങ്കിൽ, ലാബിൽ ഇരുന്ന് തന്നെ കാണാൻ കഴിയുന്ന ക്ലാസ് മുറി.

ഇനി സ്റ്റെയർ കേസിന്റെ അടുത്തുള്ള ഗേറ്റ് അടച്ചാൽ, ആ ഭാഗത്തേക്ക് ആർക്കും കയറാൻ പറ്റില്ല.

ഇനി വന്നാൽ തന്നെ അകത്തേക്ക് കാണാൻ പറ്റാത്ത ജനലുകൾ.

അകത്ത് നിന്ന് പൂട്ടാൻ പറ്റുന്ന വാതിൽ.

ശാസ്ത്ര ഉപകരണങ്ങളുടെ മണം നിറഞ്ഞ, വർഷങ്ങളായി ക്ലാസ്സുകളും പരീക്ഷണങ്ങളും മാത്രമേ കണ്ടിട്ടുള്ള ആ ശാന്തമായ ഇടം.

ഇപ്പോൾ…
അത് മറ്റൊരു അർത്ഥം ഏറ്റെടുക്കുന്നതുപോലെ അവന് തോന്നി.

മനുവിന്റെ മുഖത്ത് ഒരു വെളിച്ചം പടർന്നു.

“നീ ഇത്രയും ദിവസം ഇതെന്താ പറയാതിരുന്നത്?”

അവൻ അവളെ കുറച്ച് കൂടി അടുത്തേക്ക് വലിച്ചു.

മെഹർ ചിരി അടക്കാൻ ശ്രമിച്ചു.

“അത് ലാബ് ആണ് മനു… സ്കൂളിലാണ്…”

“അതുകൊണ്ട്?”

സ്റ്റാഫ് റൂമിനേക്കാൾ സേഫ് ആണ്……

“അതുകൊണ്ട് തന്നെയാണ് പേടി. ആരെങ്കിലും അറിഞ്ഞാൽ…?”

“ആരും അറിയില്ല.”
അവന്റെ ശബ്ദത്തിൽ ഉറപ്പുണ്ടായിരുന്നു.
“നമ്മൾ സൂക്ഷിച്ചാൽ മതി.”

മെഹർ അവനെ നോക്കി.

“നീ ഇപ്പോൾ കേൾക്കുമ്പോൾ സന്തോഷിക്കുന്നുണ്ട്. പക്ഷേ അവിടെ വച്ച്  എന്തെങ്കിലും പറ്റിയാൽ…”

“പറ്റില്ല,” മനു ഉടൻ പറഞ്ഞു.
“ഞാൻ നോക്കും.”

“എല്ലാം നോക്കാൻ നിനക്കൊന്നും പറ്റില്ല,” അവൾ ശാന്തമായി പറഞ്ഞു.
“നമ്മൾ രണ്ടുപേരും ശ്രദ്ധിക്കണം.”

അവൻ തലകുനിച്ചു.

“ശരി. പക്ഷേ…”
അവൻ ചെറുചിരിയോടെ അവളെ നോക്കി.

“ഇത് പറഞ്ഞത് നീയാണെന്ന് മറക്കരുത്.”

മെഹർ നാണത്തോടെ കണ്ണുകൾ താഴ്ത്തി.

“എനിക്കും ഇല്ലേടാ ആഗ്രഹം…” അവൾ നാണത്തോടെ പറഞ്ഞു

💬 Comments

View all comments