Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
“ഹ്മ്മ്… മതി.”
അവർക്കു മറുപടി കാത്തിരിക്കേണ്ടി വന്നില്ല.
എയ്ഞ്ചൽ: 🙁 അതെന്താ സാർ ഇപ്പോൾ ശ്രദ്ധിച്ചത്… ക്ലാസ്സിൽ വേറെ ആരെങ്കിലും ഇതുപോലെ ഫോട്ടോ അയച്ചോ?
മെഹറിന്റെ കണ്ണുകൾ പെട്ടെന്ന് മനുവിലേക്കു പോയി.
“കേട്ടോ ചോദ്യം?”
മനു ചിരിച്ചു.
“ഇത് ലക്ഷ്മിയുടെ ഫോട്ടോ ഉദ്ദേശിച്ചാണോ?”
“ആയിരിക്കണം,” മെഹർ ഉറപ്പിച്ചു.
“അതല്ലേ അവർ സ്റ്റാഫ് റൂമിൽ വച്ച് അങ്ങിനെയൊക്കെ പറഞ്ഞത് .”
“അറിയാം എന്ന് തോന്നുന്നു.”
“തോന്നുന്നു അല്ല. അറിയാം.”
മെഹർ വീണ്ടും ടൈപ്പ് ചെയ്യാൻ തുടങ്ങി.
മനു: എയ്ഞ്ചൽ… ലക്ഷ്മിയുടെ കാര്യം നിനക്ക് അറിയാമല്ലോ?
മനു ചിരിച്ചു കൊണ്ട് പറഞ്ഞു, “നീ നേരെ ചോദിക്കുകയാണോ?”
“വളച്ച് ചോദിച്ചാൽ ഇവർക്ക് പിടിക്കില്ല. നേരെ ചോദിക്കണം.”
അവൾ അയച്ചു.
മറുപടി വേഗം വന്നു.
എയ്ഞ്ചൽ: അറിയാം സാർ.
മെഹർ ഫോൺ മനുവിന് കാണിച്ചു.
“പറഞ്ഞില്ലേ?”
മനു ചിരിച്ചു.
“ഇവർക്ക് പരസ്പരം രഹസ്യം ഒന്നുമില്ലെന്ന് തോനുന്നു.”
“അതാണ്. ഇനി കുറച്ച് കൂടി ചോദിക്കാം.”
മനു: കൂട്ടുകാരിയെ കൊണ്ട് ഇതൊക്കെ ചെയ്യാൻ ഉപദേശം കൊടുക്കുന്നത് നിങ്ങളൊക്കെ കൂടെയാണോ?
ഈ പ്രാവശ്യം എയ്ഞ്ചലിന്റെ മറുപടി കുറച്ച് വൈകി.
എയ്ഞ്ചൽ: ഹേയ് അല്ല സാർ… അങ്ങനെ ഒന്നുമല്ല. ലക്ഷ്മി ഇന്നലെ ആ സ്റ്റാറ്റസ് ഇട്ടത് ഞങ്ങൾ അറിയാതെ ആണ്.
മെഹർ കണ്ണുയർത്തി.
ഹ്മ്മ്… അപ്പോ ലക്ഷ്മിക്ക് സ്വന്തമായും തീരുമാനങ്ങൾ ഉണ്ടെന്ന് തോനുന്നു…..
തിരിച്ചു റിപ്ലൈ കൊടുക്കുന്നതിന് മുൻപേ എയ്ഞ്ചലിന്റെ അടുത്ത മെസ്സേജ് വന്നു
എയ്ഞ്ചൽ: പക്ഷേ ഇന്നത്തെ അവൾ ഞങ്ങളോട് പറഞ്ഞിട്ടാണ് ഇട്ടത്… അത് സാറിനെ കാണിക്കാൻ വേണ്ടി മാത്രമാണ്
“ഇന്നും സ്റ്റാറ്റസ് ഇട്ടോ?” മനു ചോദിച്ചു.
💬 Comments
View all comments