Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
ഇപ്പോൾ കണ്ടു.
എയ്ഞ്ചൽ: എങ്ങനെയുണ്ട്?
മെഹർ മനുവിനെ നോക്കി.
“പറയട്ടെ?”
“എന്ത്?”
“സത്യം.”
“അത് വേണോ .”
“അതല്ലേ രസം.”
മെഹർ ടൈപ്പ് ചെയ്തു.
മനു: ഫോട്ടോ കൊള്ളാം. ആളുകളുടെ ശ്രദ്ധ പിടിക്കാനുള്ള വഴികൾ നന്നായി അറിയാം.
മനു ഒന്ന് ചിരിച്ചു.
“ഇത് നീ എന്റെ പേരിൽ അയക്കുന്നു എന്ന് ഓർമ്മയുണ്ടല്ലോ?”
“ഉണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഡീസെന്റായി എഴുതുന്നത്.”
മറുപടി വന്നു.
എയ്ഞ്ചൽ: അവൾ അങ്ങനെയാണ് സാർ… ഒരാളെ നോട്ടീസ് ചെയ്യിപ്പിക്കണം എന്ന് വിചാരിച്ചാൽ വിടില്ല.
മെഹർ പതുക്കെ പറഞ്ഞു.
“കണ്ടോ… ലക്ഷ്മിയെ നന്നായി അറിയാം ഇവൾക്ക്.”
മെഹർ വീണ്ടും ടൈപ്പ് ചെയ്തു
മനു: അവളുടെ ഉദ്ദേശം എന്താണെന്ന് നിനക്ക് അറിയാമല്ലോ?
എയ്ഞ്ചൽ: അത് സാറിന് അറിയില്ലേ… അവൾ പറഞ്ഞതല്ലേ
ആ വരി വായിച്ചതോടെ മെഹർ ചെറുതായി ചിരിച്ചു.
“ഇവളും മോശമല്ലല്ലോ…”
മനുവിന്റെ മുഖത്തും ചിരി.
“അവൾ ശാന്തയായതുകൊണ്ട് ഒന്നും അറിയില്ലെന്ന് കരുതണ്ട.”
“അതെ. ശാന്തമായ വെള്ളത്തിലാണ് ആഴം കൂടുതൽ.”
മെഹർ വീണ്ടും ടൈപ്പ് ചെയ്തു.
മനു: അത് നടക്കില്ലെന്ന് ഞാൻ പറഞ്ഞതല്ലേ.
എയ്ഞ്ചൽ: പറഞ്ഞിട്ടുണ്ട്. പക്ഷേ അവൾ അത്ര പെട്ടെന്ന് നിർത്തില്ല സാർ.
“ഇനി എന്ത്?” മനു ചോദിച്ചു.
“ഒരു കാര്യം പറയട്ടെ.” മെഹർ മനുവിനെ നോക്കി ചോദിച്ചു
“അധികമാകരുത്.” മനു പറഞ്ഞു
“ഞാൻ നോക്കാം.”
മനു: ഒരാളുടെ മനസ് മാറ്റാൻ ഇങ്ങനെ ഗ്ലാമർ ഫോട്ടോ ഇടുന്നത് മാത്രം മതിയാകില്ലെന്ന് കൂട്ടുകാരിയോട് പറയണം.
അയച്ചു.
എയ്ഞ്ചലിന്റെ മറുപടി ഉടനെ വന്നു.
എയ്ഞ്ചൽ: പിന്നെ എന്താ ചെയ്യണ്ടേ സാർ?
മെഹർ ഒരു നിമിഷം ചിരി അടക്കി മനുവിനെ നോക്കി.
“കേട്ടോ? ഇതാ ചോദ്യം.”
മനുവും ചിരിച്ചു.
“ഇത് ലക്ഷ്മിക്കുവേണ്ടിയുള്ള ചോദ്യം ആണോ, അതോ ഇതിന്റെ ഉത്തരം എയ്ഞ്ചലിനും ആവശ്യമുണ്ടോ …”
“ഹേയ് എയ്ഞ്ചലിന് അങ്ങിനെ ഒന്നും ഇല്ലാ.”
എനിക്ക് അങ്ങിനെ തോന്നുന്നില്ല…. മെഹർ പറഞ്ഞു
മെഹർ ഫോൺ പിടിച്ച് ചുണ്ടിൽ കുസൃതിയോടെ ടൈപ്പ് ചെയ്തു.
മനു: അതും ഞാൻ പറഞ്ഞു തരണോ?
മനു ചിരിച്ചു കൊണ്ട് തലകുനിച്ചു.
“നീ ശരിക്കും കുഴപ്പത്തിലാക്കും.”
“പക്ഷേ മനുവിനും ഇത് ഇഷ്ടമാകുന്നില്ലേ”
“അത്
💬 Comments
View all comments