Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
അല്ല സാർ…
പിന്നെ കുറച്ച് ഇടവേള.
എയ്ഞ്ചൽ: അവൾ മോശം ഒന്നുമല്ല. കുറച്ച് വാശിയുണ്ടെന്ന് മാത്രം. അവൾക്ക് ആദ്യമായി ഇങ്ങനെ ഇഷ്ടം തോന്നിയ ആളാണ് സാർ. അല്ലാതെ വേറെ ആരോടും അവൾക്ക് റിലേഷൻ ഒന്നും ഉണ്ടായിട്ടില്ല.
ആ വരി വായിച്ചപ്പോൾ മെഹറിന്റെ മുഖം വീണ്ടും തെളിഞ്ഞു..
മനു ഇതെല്ലം കേട്ട് വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു
“അവൾ പറഞ്ഞത് ശരിയായിരിക്കാം…” മെഹർ പതുക്കെ പറഞ്ഞു.
“ലക്ഷ്മി, അവൾ ഒരു പ്രേത്യേകത നിറഞ്ഞ കുട്ടിയാണ്.”
മെഹർ വീണ്ടും ടൈപ്പ് ചെയ്തു
മനു: വാട്ട് എബോട്ട് യൂ ?
അവൾ ടൈപ്പ് ചെയ്ത് അയച്ചു.
മെഹർ അവനെ നോക്കി.
മെഹർ, “ഇത് ഞാൻ ചോദിക്കുന്നതാണ്,” അവൻ ശാന്തമായി പറഞ്ഞു.
മറുപടി വരാൻ ഇത്തവണ കൂടുതൽ സമയം എടുത്തു.
എയ്ഞ്ചൽ: എനിക്ക് അറിയില്ല സാർ.
വീണ്ടും ഒരു മെസ്സേജ്.
എയ്ഞ്ചൽ: ലക്ഷ്മിയെ പോലെ പറയാൻ എനിക്ക് പറ്റില്ല. പക്ഷേ… സാർ എന്നോട് നന്നായി സംസാരിക്കുമ്പോൾ എനിക്ക് അത് ഒരുപാട് സന്തോഷം തരുന്നു. അത്ര മാത്രം ഇപ്പോൾ പറയാം.
മുറിയിൽ നിശ്ശബ്ദം പടർന്നു.
മെഹർ ഫോൺ സ്ക്രീനിലേക്ക് നോക്കി.
മറുപടി ടൈപ്പ് ചെയ്യാതെ ഇരുന്നു.
മറ്റൊരാളുടെ ഫോണിൽ നിന്ന് ചാറ്റ് ചെയ്തത് തെറ്റാണെങ്കിലും,. ആ കുറച്ചു സമയം കൊണ്ട് മെഹർ എയ്ഞ്ചലിന്റെ മനസിലുള്ള ആഗ്രഹങ്ങൾ ചിക്കി ചികഞ്ഞു എടുത്തിരിക്കുന്നു…..
ആ ചെറിയ ചാറ്റ് എയ്ഞ്ചലിന്റെ മനസ്സിൽ ഒളിഞ്ഞിരുന്ന കാര്യങ്ങളെ പതിയെ പുറത്തേക്ക് കൊണ്ടുവരികയായിരുന്നു.
ലക്ഷ്മിയുടെ വാശി എന്താണെന്ന് വ്യക്തമായിരുന്നു.
എയ്ഞ്ചലിന്റെ മൗനം ഇപ്പോൾ പതിയെ പൊളിയുകയായിരുന്നു.
മനുവിനും മെഹറിനും അത് മനസ്സിലായി.
കുറച്ചു
💬 Comments
View all comments