0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]

Author : SAMI Read All Parts 88.7K

സമയം  രണ്ടുപേരും ഒന്നും പറഞ്ഞില്ല.

മനു ഒരു നീണ്ട ശ്വാസം വിട്ടു.

“മെഹർ…” അവൻ പതുക്കെ വിളിച്ചു.

“ഹ്മ്മ്…”

“ഇതുവരെ എനിക്ക് ലക്ഷ്മിയെ മാത്രം സൂക്ഷിച്ചാൽ മതിയായിരുന്നു… ഇപ്പോൾ എയ്ഞ്ചലും…”

മെഹർ അവനെ നോക്കി.
അവളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി.

“എയ്ഞ്ചലിനോട് നിനക്ക് ചെറിയൊരു താൽപര്യം ഉണ്ടായിരുന്നില്ലേ മനു?”

“ഹേയ്…”
മനു ഉടനെ പറഞ്ഞു.

“മനു…”
അവൾ ശബ്ദം കുറച്ച് വിളിച്ചു.

“നുണ പറയരുത്. ഞാൻ പറഞ്ഞതൊക്കെ മറന്നോ? സത്യം മനസ്സിൽ ഉണ്ടെങ്കിൽ അതിനെ മറച്ചുവെച്ചിട്ട് കാര്യമില്ല.”

മനു മറുപടി പറഞ്ഞില്ല.
അവന്റെ ചുണ്ടിൽ ചെറിയൊരു ചിരി മാത്രം വന്നു.

“കാണുന്നില്ലേ…” മെഹർ പറഞ്ഞു.
“ഉത്തരം ആ ചിരിയിലുണ്ട്.”

“മെഹർ, നിനക്ക് അത് തോന്നുന്നതാണ്.”

“അല്ല. ഞാൻ കാണുന്നതാണ് പറയുന്നത്.”

അവൾ കൈ നീട്ടി.

“ഫോൺ തരൂ.”

“ഇനി വേണ്ട, മെഹർ…”
മനു ചിരിച്ചു.
“ഇനിയും ചാറ്റ് ചെയ്യാനാണെങ്കിൽ വേണ്ട.”

“ചാറ്റ് ചെയ്യാൻ അല്ല.”

“പിന്നെ?”

“താ .”

അവൻ ഫോൺ അവൾക്ക് കൊടുത്തു.

മെഹർ വാട്ട്സ്ആപ്പ് തുറന്ന്, മനുവും എയ്ഞ്ചലും ഓണത്തിന് എടുത്ത ഫോട്ടോ എടുത്തു.


ഫോൺ രണ്ടുപേർക്കും കാണാവുന്ന പോലെ പിടിച്ചുകൊണ്ട്, അവൾ വീണ്ടും മനുവിന്റെ അരികിലേക്ക് ചാരി കിടന്നു.

meh man bed

“നോക്ക് മനു…”

മനു സ്ക്രീനിലേക്ക് നോക്കി.

എയ്ഞ്ചൽ മൃദുവായൊരു ചിരിയോടെ അവന്റെ അരികിൽ നിൽക്കുന്ന ഫോട്ടോ.
കണ്ണുകളിൽ നാണവും സന്തോഷവും ഒളിഞ്ഞിരുന്നു.

“ഇവൾ സുന്ദരിയാണ്…” മെഹർ പതുക്കെ പറഞ്ഞു.

“ലക്ഷ്മിയെ പോലെ അട്ട്രാക്റ്റീവ് അല്ല.

പക്ഷേ… നോക്കിക്കൊണ്ടിരുന്നാൽ മനസ്സിൽ പതിയുന്ന ഒരു ഭംഗി.”

മനു ഒന്നും പറഞ്ഞില്ല.

“ഇവളുടെ കണ്ണുകളിൽ എന്തോ ഉണ്ട്,”

💬 Comments

View all comments