Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
എടുക്കണം…” അവൾ അല്പം ശാസിക്കുന്ന പോലെ പറഞ്ഞു.
“ഇനിയും ഇങ്ങനെ പേടിപ്പിക്കരുത്.”
“ഹ്മ്മ്…” മനു ചിരിച്ചുകൊണ്ട് മൂളി.
മെഹർ അവനെ അവസാനമായി ഒന്ന് നോക്കി.
പോകാൻ മനസ്സില്ലാത്ത ഒരാളുടെ നീണ്ട നോട്ടം.
പിന്നെ അവൾ വാതിൽ കടന്ന് പുറത്തേക്ക് നടന്നു.
മനു വാതിലിന്റെ അരികിൽ നിന്ന് അവൾ സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതും, പതിയെ ഇരുട്ടിലേക്ക് നീങ്ങുന്നതും നോക്കി നിന്നു.
വാതിൽ അടച്ചതിനു ശേഷം പോലും അവൻ കുറച്ച് നേരം അവിടെ തന്നെയിരുന്നു.
ആ രാത്രി സംഭവിച്ചതെല്ലാം ഒരു സ്വപ്നം പോലെ തോന്നി.
മെഹർ ഇവിടെ വന്നത്…
അവർ തമ്മിൽ വീണ്ടും മനസ്സ് തുറന്ന് സംസാരിച്ചത്…
അവളുടെ സ്നേഹം…
പിന്നെ എയ്ഞ്ചലുമായി നടന്ന ആ അപ്രതീക്ഷിത ചാറ്റ്…
അത് കഴിഞ്ഞു നടന്ന സംഭവങ്ങൾ,
ഇതൊന്നും അവൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല.
അവൻ ഫോൺ എടുത്തു.
എയ്ഞ്ചലിന്റെ ചാറ്റ് തുറന്നു.
അവസാനമായി അയച്ച മെസ്സേജുകൾ അവൻ വീണ്ടും വായിച്ചു.
അവളുടെ മറുപടികൾ… ആ മടിയുള്ള തുറന്നുപറച്ചിൽ…
അവളുടെ ഓരോ വാക്കും മനുവിന്റെ മനസ്സിൽ ഒന്ന് ചലനം ഉണ്ടാക്കി.
ഒരുപക്ഷേ മെഹർ ഇല്ലാതെ ഞാൻ മാത്രം ആയിരുന്നു ഇവിടെ എങ്കിൽ ഞാൻ ഇത് ഇവിടെ വരെ എത്തിക്കില്ലായിരുന്നു…..
“നാളെ ഞാൻ അവളെ എങ്ങനെ നേരിടും…?”
അവൻ സ്വയം ചോദിച്ചു.
ഈ ചാറ്റ് അവൾ ലക്ഷ്മിയോടോ ആർദ്രയോടോ പറഞ്ഞാൽ?
സ്റ്റാഫ് റൂമിൽ അവർ മൂന്നുപേരും ഇതിനെ കുറിച്ച് നോക്കി ചിരിക്കുമോ?
അവൻ ഒരു നിമിഷം അസ്വസ്ഥനായി.
പിന്നെ വീണ്ടും ചിന്തിച്ചു.
അവൾ അങ്ങനെ ചെയ്യുന്ന പെൺകുട്ടിയല്ല.
എന്നാലും…
അവൻ ടൈപ്പ് ചെയ്തു.
മനു: എയ്ഞ്ചൽ…
💬 Comments
View all comments