0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]

Author : SAMI Read All Parts 89.1K

എയ്ഞ്ചൽ മഞ്ഞ്. ആർദ്ര… അവൾ വേറെ ഐറ്റം ആണ്.”

“മെഹർ…”
മനു അല്പം ശകാരിക്കുന്ന പോലെ വിളിച്ചു.

“കാര്യം പറഞ്ഞതാ,” അവൾ പറഞ്ഞു.


“നീ അവളെ ശ്രദ്ധിച്ചിട്ടുണ്ടോ ശരിയായി? ആ കണ്ണടയ്ക്കും, ബോബ് കട്ടിനും, അലസമായ നടപ്പിനും അപ്പുറം?”

“ഇനി ഇതും കൂടി പറയണ്ട.”
മനു തലകുനിച്ചു.


“അല്ലെങ്കിൽ തന്നെ അവരുടെ മുഖത്ത് നോക്കാൻ ആകെ എന്തോ പോലെ ആയി ഇരിക്കുകയാണ്.”

മെഹർ ചിരിച്ചു.

“ഇപ്പോൾ ആണ് മനു എനിക്ക് കുറച്ച് സമാധാനം തോന്നുന്നത്.”

“എന്തിന്?”

“ഞാൻ മാത്രം അല്ലല്ലോ.”


അവൾ ശബ്ദം അല്പം മൃദുവാക്കി.
“നീ എന്നിലേക്ക് മാത്രം ഒതുങ്ങിപ്പോയി എന്ന കുറ്റബോധം എനിക്ക് കുറയുന്നു.”

മനു അവളെ നോക്കി.

“അതിന് വേണ്ടിയാണല്ലോ നീ എന്നെ ഇതിലേക്ക് തള്ളിവിട്ടത്.”

“തള്ളിവിട്ടത് അല്ല.”
മെഹർ പുഞ്ചിരിച്ചു.
“വാതിൽ തുറന്നുകാണിച്ചതാണ്.”

“അതിൽ ഒരു വ്യത്യാസവും ഇല്ലാ?”

“ഉണ്ട്.”


അവൾ ചിരി അടക്കി പറഞ്ഞു.
“നീ നടക്കണോ വേണ്ടയോ തീരുമാനിക്കുന്നത് നീയല്ലേ.”

മനു അവളെ നോക്കി നിന്നു.

“പിന്നെ കിട്ടാൻ പോകുന്നത് അത്രയും വിലപിടിപ്പുള്ളത് ആണെങ്കിൽ…”
മെഹർ വാക്ക് പകുതിയിൽ നിർത്തി.

“മെഹർ…”
മനു വീണ്ടും വിളിച്ചു.

“ശരി ശരി… ഞാൻ ഒന്നും പറയുന്നില്ല.”

അവൾ ഫോൺ തിരികെ നൽകി.

കുറച്ച് നിമിഷം രണ്ടുപേരും മിണ്ടാതെ ഇരുന്നു.
പുറത്ത് സ്കൂളിന്റെ ആദ്യ തിരക്കുകൾ പതിയെ തുടങ്ങുന്ന ശബ്ദം കേൾക്കാൻ തുടങ്ങി.

മെഹർ ജനലിലൂടെ പുറത്തേക്ക് നോക്കി.

“കണ്ടില്ലല്ലോ മനുവിന്റെ ആരാധകരെ…”

“വരും,” മനു പറഞ്ഞു.

“വരാതെ ഇരിക്കില്ല.”
മെഹർ ചിരിച്ചു.

“മനുവിനെ കാണാതെ ക്ലാസ്സിൽ കയറുമോ അവർ?”

അതിന് മറുപടിയായി

💬 Comments

View all comments