Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
മനു ഒന്ന് ചിരിച്ചു….
“നീ എല്ലാം വലിയ കാര്യമായിട്ടാണ് കാണുന്നത്.”
“അല്ല. ഞാൻ കാണുന്നത് പറയുകയാണ്.”
അവൾ അവനെ നോക്കി.
“പ്രത്യേകിച്ച് ഇന്നലെ രാത്രിക്ക് ശേഷം എയ്ഞ്ചൽ നിന്നെ കാണാതെ നേരെ പോകുമെന്നു തോന്നുന്നുണ്ടോ?”
മനു മറുപടി പറഞ്ഞില്ല.
അതായിരുന്നു സത്യം.
അവനും എയ്ഞ്ചലിനെ എങ്ങനെ നേരിടുമെന്ന ചിന്തയിൽ തന്നെയായിരുന്നു.
“നോക്കുമ്പോൾ ചിരിക്കരുത്,” മെഹർ കളിയായി പറഞ്ഞു.
“എന്ത്?”
“അവൾക്ക് അത് പെട്ടെന്ന് മനസ്സിലാകും.”
“എന്ത് മനസ്സിലാകും?”
“ഇന്നലെ രാത്രി നീ അവളോട് സംസാരിച്ചതിന്റെ എഫ്ഫക്റ്റ് നിനക്കും ഉണ്ടെന്ന്.”
മനു അവളെ നോക്കി ചിരിച്ചു.
“നിനക്ക് ഭയങ്കര ഒബ്സെർവഷൻ ആണല്ലോ.”
“അത് ടീച്ചറുടെ ഗുണം.”
“കെമിസ്ട്രി ടീച്ചറുടെ?”
“ഹ്മ്മ്.”
മെഹർ ചിരിച്ചു.
“ആർക്കിടയിൽ റിയാക്ഷൻ നടക്കുന്നു എന്ന് എനിക്ക് വേഗം മനസ്സിലാകും.”
അവൻ ചിരി അടക്കാൻ ശ്രമിച്ചു.
അപ്പോഴാണ് സ്റ്റാഫ് റൂമിന് മുന്നിലൂടെ മൂന്നു നിഴലുകൾ കടന്നുപോയത്.
ലക്ഷ്മി.
എയ്ഞ്ചൽ.
ആർദ്ര.
മൂവരും നടക്കുന്നതിനിടെ ഒരേ സമയത്ത് സ്റ്റാഫ് റൂമിലേക്ക് നോക്കി.
മെഹർ അത് ശ്രദ്ധിച്ചു.
മനുവും.
ലക്ഷ്മിയുടെ നോട്ടം പതിവുപോലെ നേരെ, ചോദ്യം നിറഞ്ഞത്.
ആർദ്രയുടെ കണ്ണുകളിൽ കുസൃതി എന്തോ അറിയുന്നവളുടെ പുഞ്ചിരി.
പക്ഷേ എയ്ഞ്ചൽ…
അവളുടെ നോട്ടം മാത്രം വേറെയായിരുന്നു.
അത് അധികം നേരം നിന്നില്ല.
ഒരു നിമിഷം മാത്രം.
പക്ഷേ ആ ഒരു നിമിഷത്തിൽ തന്നെ മനുവിന്റെ ഉള്ളിലൂടെ ഒരു വിചിത്രമായ കുളിർ പാഞ്ഞു.
ഇന്നലെ രാത്രി അവളുടെ മെസ്സേജുകൾ ഓർമ്മയായി.
“ഇന്നത്തെ ചാറ്റ് ഞാൻ മറക്കില്ല…”
“സാർ ചിരിച്ചാൽ ബുദ്ധിമുട്ടാകും…”
“സാർ ഈ സമയത്തും എനിക്ക് മെസ്സേജ് അയക്കുകയാണ്…”
ഇപ്പോൾ അവൾ
💬 Comments
View all comments