Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
സംസാരവും, പതിയെ അവന്റെ മനസ്സിൽ മെഹറിന് അടുത്തായി ഒരു പ്രത്യേക സ്ഥാനം നേടി.
അങ്ങനെ ഒരു വെള്ളിയാഴ്ച ദിവസം…
മനുവിന് ആ ദിവസം ക്ലാസ് എടുക്കുമ്പോൾ തന്നെ എന്തോ ഒരു മാറ്റം തോന്നിയിരുന്നു.
പതിവുപോലെ കുട്ടികൾ ഇരുന്നിരുന്നു. പുസ്തകങ്ങൾ തുറന്നിട്ടുണ്ട്. പേനകൾ കൈയിൽ. ബോർഡിൽ അവൻ എഴുതുന്ന കാര്യങ്ങൾ നോട്ട് ബുക്കുകളിലേക്ക് പകർത്തികൊണ്ടിരുന്നു.
പക്ഷേ അവന്റെ ശ്രദ്ധ ഇടയ്ക്കിടെ രണ്ട് മുഖങ്ങളിലേക്കാണ് വഴുതിപ്പോകുന്നത്.
എയ്ഞ്ചൽ
അവളുടെ ഐശ്വര്യമുള്ള മുഖം, ശാന്തമായ കണ്ണുകൾ, ഇടയ്ക്കിടെ വരുന്നതായ ആ മൃദുവായ ചിരി.
രാത്രികളിൽ അവൾ തുറന്ന് പറഞ്ഞ കാര്യങ്ങൾ അവന്റെ മനസ്സിൽ ഇനിയും പുതുതായി കിടന്നിരുന്നു.
ലക്ഷ്മി
മുഖത്ത് പതിവിലധികം പ്രസന്നത.
അവൾ ക്ലാസ്സിൽ ഇരിക്കുന്നുണ്ടെങ്കിലും, അവളുടെ കണ്ണുകൾ ഇടയ്ക്കിടെ അവനെ കൊത്തി വലിക്കുന്നുണ്ടായിരുന്നു.
അത് വെറും വിദ്യാർത്ഥിനിയുടെ ശ്രദ്ധയല്ലെന്ന് മനുവിന് അറിയാമായിരുന്നു.
എന്നാൽ അവൻ ഒന്നും പ്രകടിപ്പിച്ചില്ല.
അവൻ ഒരു ടീച്ചറായി തന്നെ നിന്നു.
ചോദ്യങ്ങൾ ചോദിച്ചു.
ഉത്തരങ്ങൾ കേട്ടു.
ക്ലാസ് അവസാനിച്ചപ്പോൾ, “നാളെ സ്പെഷ്യൽ ക്ലാസ് ഉള്ള കാര്യം പറഞ്ഞു,”
എന്നിട്ട് അവൻ ക്ലാസ് മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു.
വരാന്തയിൽ എത്തി കുറച്ച് ദൂരം നടന്നപ്പോഴാണ് പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടത്.
“സാർ…”
മനു തിരിഞ്ഞു നോക്കി.
ലക്ഷ്മി.
അവൾ കുറച്ച് വേഗത്തിൽ നടന്ന് അവന്റെ അടുത്തേക്ക് എത്തിയിരുന്നു.
മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു, പക്ഷേ അതിന്റെ അടിയിൽ ചെറിയൊരു പരിഭവവും.
“എന്താ ലക്ഷ്മി?”
മനു സാധാരണ ശബ്ദത്തിൽ ചോദിച്ചു.
“നാളെ ക്ലാസ് ഉണ്ടോ?”
“ഉണ്ടല്ലോ.”
അവൻ വളരെ സാധാരണയായി പറഞ്ഞു.
“ലാബ് ആണോ സാർ?”
💬 Comments
View all comments