0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]

Author : SAMI Read All Parts 89.2K

“അതേ. ഫിസിക്സ് ലാബിലാണ്.” അതല്ലേ ഇപ്പോൾ പറഞ്ഞത്

ലക്ഷ്മി കുറച്ച് നേരം അവനെ നോക്കി നിന്നു.
അവൾക്ക് യഥാർത്ഥത്തിൽ ചോദിക്കാനുണ്ടായിരുന്നത് അത് അല്ലായിരുന്നു.

മനുവിന് അത് മനസ്സിലായി.

പക്ഷേ അവൻ ഒന്നും ചോദിച്ചില്ല.

അവൾ തന്നെ പറഞ്ഞു.

“സാർ എന്തിനാ ഇങ്ങനെ എയർ പിടിച്ച് സംസാരിക്കുന്നത്?”

മനു ഒന്ന് ചിരിച്ചു.

“എയർ പിടിച്ചോ?”

“ഹ്മ്മ്…”

ലക്ഷ്മി ചുണ്ടുകൾ ചെറുതായി മുറുക്കി.
“ക്ലാസ്സിൽ കാണുമ്പോഴും ഇങ്ങനെ. പുറത്തു കാണുമ്പോഴും ഇങ്ങനെ. ഒന്നും അറിയാത്ത പോലെ.”

“പിന്നെ എങ്ങനെ സംസാരിക്കണം?”
മനു ചിരി അടക്കി ചോദിച്ചു.

ലക്ഷ്മി അവനെ നേരെ നോക്കി.

“ഇങ്ങനെ ആണോ സാർ ചാറ്റ് ചെയ്യുന്നത്?”

ആ ചോദ്യം കേട്ടപ്പോൾ മനു ഒരു നിമിഷം മിണ്ടാതെ നിന്നു.

അവൾ പറഞ്ഞത് വെറും തമാശയായിരുന്നില്ല.
അവൾക്ക് അവനിൽ നിന്ന് ഒരു വ്യത്യസ്തത വേണമെന്നുണ്ടായിരുന്നു,

ചാറ്റിൽ കിട്ടുന്ന ചെറിയ ശ്രദ്ധ,

ചെറിയ കുസൃതി, ചെറിയ ചൂട്…

മനു വരാന്തയുടെ അറ്റത്തേക്ക് ഒന്ന് നോക്കി.

കുട്ടികൾ ചിലർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.

ടീച്ചേർസ് ക്ലാസ്സുകൾ മാറുന്ന സമയം.

എല്ലാവരുടെയും കണ്ണുകൾ എവിടെ നിന്നായാലും വീഴാവുന്ന സ്ഥലം.

“അതുപോലെ ഇവിടെ വച്ച് കാണിക്കാൻ പറ്റുമോ ലക്ഷ്മി?”
അവൻ ശബ്ദം കുറച്ച് ചോദിച്ചു.

ലക്ഷ്മിയുടെ മുഖം അല്പം മാറി.

“എന്നാലും…”
അവൾ പതുക്കെ പറഞ്ഞു.
“ഒന്ന് നോക്കി ചിരിക്കാനൊന്നും പറ്റില്ലേ?”

അവളുടെ ശബ്ദത്തിൽ ഒരു മൃദുവായ പരാതി ഉണ്ടായിരുന്നു.

മനുവിന് ആ വാക്ക് കേട്ടപ്പോൾ ഉള്ളിൽ എന്തോ ഒന്ന് കുലുങ്ങി.

അവൾക്ക് ഒരു വലിയ വാഗ്ദാനം വേണ്ട.
ഒരു നോട്ടം മതി.
ഒരു ചിരി

💬 Comments

View all comments