0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]

Author : SAMI Read All Parts 23600

പറഞ്ഞു

“ചുമ്മാ?”

“അവൾ അന്ന് അയച്ചപ്പോൾ മറുപടി കൊടുക്കാതിരുന്നത് ശരിയായില്ലെന്ന് തോന്നി. അത്ര തന്നെ.”

മെഹർ കുറച്ച് നേരം അവനെ നോക്കി നിന്നു.
അവളുടെ മുഖത്ത് സംശയം ഉണ്ടായിരുന്നെങ്കിലും, അത് ദേഷ്യമായിരുന്നില്ല.
കൂടുതൽ… മനുവിനെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു നോക്ക്.

“ഞാൻ റിപ്ലൈ കൊടുക്കട്ടെ?”
അവൾ ചോദിച്ചു.

മനു അവളെ നോക്കി.

“എന്ത്?”

“ചുമ്മാ… കാഷ്വലായി.”

“മെഹർ…”

“എന്താ? പേടിയാണോ ?”

“പേടിയല്ല. എന്തിന്?”

“അവളുടെ സന്തോഷം കുറച്ച് കൂടി കൂടട്ടെ.”
മെഹർ ചെറിയൊരു ചിരിയോടെ പറഞ്ഞു.

“ഉച്ചക്ക് ഒരുത്തിയെ ഞാൻ വല്ലാതെ സന്തോഷിപ്പിച്ചാ വിട്ടത്…”

ലക്ഷ്മിയെ ? മെഹർ ചോദിച്ചു

ഹാ….

“ഞാൻ അത്രയൊന്നും ചെയ്യില്ല. സാധാരണ പോലെ.”

മനു ഒരു നിമിഷം ആലോചിച്ചു.
പിന്നെ മൂളി.

“ഹ്മ്മ്…”

മെഹർ ഫോൺ കൈയിൽ പിടിച്ച് കുറച്ച് നേരം ചിന്തിച്ചു.
പിന്നെ ടൈപ്പ് ചെയ്തു.

നൈസ് ഫോട്ടോ ആയിരുന്നു എയ്ഞ്ചൽ.

സോറി, അന്ന് മറുപടി തരുവാൻ മറന്നു പോയി.

മെഹർ അയയ്ക്കുന്നതിന് മുമ്പ് മനുവിനെ നോക്കി.

“ഇങ്ങനെ മതി അല്ലേ?”

മനു ആ മെസ്സേജ് വായിച്ചു.
അത് വളരെ സാധാരണമായിരുന്നു.
പക്ഷേ അതിനുള്ളിൽ ചെറിയൊരു ചൂട് ഉണ്ടായിരുന്നു.

“മതി.”

മെഹർ മെസ്സേജ് അയച്ചു.

ഫോൺ മേശപ്പുറത്ത് വച്ചു.

“ഇനി നോക്കാം… നിന്റെ എയ്ഞ്ചൽ എന്ത് മറുപടി പറയും എന്ന്.”

“എന്റെ എയ്ഞ്ചൽ ആണോ?”
മനു അവളെ നോക്കി.

മെഹർ ചിരിച്ചു.

അപ്പോഴാണ് മനുവിന്റെ ഫോൺ വീണ്ടും തെളിഞ്ഞത്.

എയ്ഞ്ചൽ.

മനു ഫോൺ എടുത്തു നോക്കി.

എയ്ഞ്ചൽ: കുഴപ്പമില്ല സാർ… സാറിന് ഇഷ്ടമായല്ലോ, അത് മതി.

മനു അത് വായിച്ചപ്പോൾ ചുണ്ടിൽ ചെറിയൊരു ചിരി വന്നു.

“എന്താ?” മെഹർ അവന്റെ മുഖം നോക്കി ചോദിച്ചു.

“എയ്ഞ്ചൽ ആണ്. ഫോട്ടോ ഇഷ്ടമായല്ലോ, അത് മതി എന്ന്.”

“ഓഹോ…” മെഹർ അവന്റെ കൈയിൽ നിന്ന് ഫോൺ പതുക്കെ വാങ്ങി.


“നല്ല സന്തോഷം ആയിട്ടുണ്ട് അവൾക്ക് .”

“ഒരു ഫോട്ടോയ്ക്ക് ഇമോജി ഇട്ടത് കൊണ്ടാകും” മനു പറഞ്ഞു

“. പക്ഷേ ആ ഇമോജി ആരാണ് കൊടുത്തത് എന്നതാണ് കാര്യം.”

അവൾ അവനെ ഒന്ന് കളിയായി നോക്കി.

“റിപ്ലൈ കൊടുക്കട്ടെ?” മെഹർ ചോദിച്ചു

“കൊടുക്കൂ…” മനു ചിരിച്ചു. “പക്ഷേ അധികം ആകേണ്ട .”

മെഹർ ചിരിച്ചു കൊണ്ട് ടൈപ്പ് ചെയ്തു.

ഞാൻ ഇന്നാണ് ഈ ഫോട്ടോ  ശരിക്കും കണ്ടത്… അന്ന് ശ്രദ്ധിച്ചിട്ടുണ്ടായില്ല.

മെഹർ അയച്ചു.

“ഇങ്ങനെ മതി അല്ലേ?”

💬 Comments

View all comments