Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
നിമിഷം എയ്ഞ്ചലിന്റെ ഉള്ളിൽ എന്തോ ഒരു വിഷമം.
ലക്ഷ്മി സുന്ദരിയാണെന്ന് അവൾക്കറിയാം.
അവളുടെ ആത്മവിശ്വാസവും, ആ നോട്ടവും, ആ ഫോട്ടോയിലെ ഗ്ലാമറും അതെല്ലാം ആരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു.
“ഇത് സാർ കണ്ടാൽ…”
ആ ചിന്ത എയ്ഞ്ചലിന്റെ മനസ്സിൽ വന്നു.
സാർ അതിന് റിപ്ലൈ കൊടുക്കുമോ…?
അവളോട് എന്തെങ്കിലും പറയുമോ…?
രാവിലെ അവളോട് ചിരിച്ചപോലെ വീണ്ടും സംസാരിക്കുമോ…?
അവളുടെ ആ ചിന്ത അവളുടെ മനസ്സിൽ ഒരു തീരുമാനം ഉണ്ടാക്കി
ലക്ഷ്മിയുടെ സ്റ്റാറ്റസ് സാർ കാണുന്നതിന് മുമ്പ്,
തനിക്ക് എന്തെങ്കിലും ഒരു ചെറിയ മറുപടി അയക്കണം.
വലിയൊന്നും വേണ്ട.
വളരെ സാധാരണമായ ഒരു വാക്ക് മാത്രം.
അവൾ വീണ്ടും മനു സാറിന്റെ ചാറ്റ് തുറന്നു.
കുറച്ച് നേരം നോക്കി നിന്നതിന് ശേഷം,
അവൾ വിരലുകൾ പതുക്കെ കീബോർഡിൽ വെച്ചു.
“താങ്ക്യൂ സർ 😊”
അത്ര മാത്രം.
കൂടുതൽ ഒന്നും ചേർത്തില്ല.
അയച്ചു.
മെസ്സേജ് പോയതോടെ അവളുടെ ഹൃദയം വേഗത്തിൽ മിടിച്ചു.
അതിന് മറുപടി കിട്ടുമെന്ന് അവൾക്ക് ഉറപ്പൊന്നുമുണ്ടായിരുന്നില്ല.
സത്യം പറഞ്ഞാൽ, കിട്ടാനിടയില്ലെന്ന് തന്നെയാണ് അവൾ കരുതിയത്.
പക്ഷേ ആ രാത്രി സംഭവിക്കാൻ പോകുന്നത്…
അവൾ കരുതിയതിൽ നിന്ന് പൂർണ്ണമായും വേറെയായിരുന്നു.
—-------------------------------------
ആ പേര് മെഹർ ഒന്നുകൂടെ ഉരുവിട്ടു…..
എയ്ഞ്ചൽ
“മെസ്സേജ് ആണോ?”
“ഹ്മ്മ്.”
“എന്താ അയച്ചത്?” മെഹർ ചോദിച്ചു
“കഴിഞ്ഞ ഓണത്തിന് ഒരു ഫോട്ടോ എടുത്തിരുന്നു…… അവൾ അന്ന് അയച്ചിരുന്നു.
ഞാൻ ഉച്ചക്ക് അതിന് ഒരു ഇമോജി അയച്ചിരുന്നു.
അതിന് താങ്ക്യൂ പറഞ്ഞതാ.”
നോക്കട്ടേ……
മെഹർ അവന്റെ കയ്യിൽ നിന്ന് ഫോൺ പതുക്കെ വാങ്ങി.
ചാറ്റ് തുറന്നു.
💬 Comments
View all comments