Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
എടുത്തില്ല.
എയ്ഞ്ചൽ: അതെന്താ ?
മനു: അറിയില്ല. അങ്ങനെയൊരു പ്രേമബന്ധത്തിൽ കയറാൻ തോന്നിയിട്ടില്ല.
എയ്ഞ്ചൽ: അതോ ആരെങ്കിലും സാറിനെ പറ്റിച്ചു പോയതിന്റെ വിഷമത്തിൽ ആണോ പിന്നെ പ്രേമം ഒന്നും വേണ്ടെന്ന് തീരുമാനിച്ചത്?
മനു: അങ്ങനെ ആരും പറ്റിച്ചിട്ടില്ല. പറ്റിക്കാൻ ആർക്കും നിന്ന് കൊടുത്തിട്ടില്ല….
എയ്ഞ്ചൽ: ഉറപ്പാണോ?
മനു: ഉറപ്പ്.
ചോദ്യം ചെയ്യൽ കഴിഞ്ഞോ മാഡത്തിന്റെ……..
എയ്ഞ്ചൽ: ഇല്ല………
അപ്പോൾ തന്നെ അവളുടെ അടുത്ത മെസ്സേജ് വന്നു…..
അപ്പോൾ സാറിന് പ്രേമം താല്പര്യം ഇല്ലായിരുന്നു അല്ലേ ?
മനു: അങ്ങനെ പറയാം.
എയ്ഞ്ചൽ: അപ്പോൾ വേറെ തരത്തിലുള്ള ബന്ധങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ടോ ?
മനു: വേറെ തരത്തിലുള്ള ബന്ധങ്ങളോ ?
എയ്ഞ്ചൽ: സാർ മനസ്സിലാക്കാത്ത പോലെ നടിക്കണ്ട.
മനു: നീ ഇന്ന് വല്ലാതെ ചോദ്യം ചെയ്യുന്നുണ്ട്.
എയ്ഞ്ചൽ: ചോദിക്കണ്ടേ?
സാറിനെ കുറിച്ച് എനിക്ക് അറിയണമല്ലോ.
മനു: എല്ലാം അറിയാണോ
എയ്ഞ്ചൽ: ആഗ്രഹമുണ്ട്
അവൾ അത് അയച്ചതിനു ശേഷം, കുറച്ച് നേരം സ്ക്രീനിലേക്ക് നോക്കി നിന്നു.
അടുത്ത ചോദ്യം ചോദിക്കാൻ അവൾക്ക് ധൈര്യം വേണമായിരുന്നു.
മനു: എന്നാൽ ചോദിക്ക്…..
അവളുടെ മനസിലുള്ള ആ ചോദ്യം ചോദിക്കാൻ അവൾ കുറച്ചു മടിച്ചു
അവൾ ടൈപ്പ് ചെയ്തു.
മായ്ച്ചു.
വീണ്ടും ടൈപ്പ് ചെയ്തു.
വീണ്ടും മായ്ച്ചു.
അവസാനം, നാണം കൊണ്ട് ചുണ്ടുകൾ കടിച്ചുകൊണ്ട് അവൾ അയച്ചു.
എയ്ഞ്ചൽ: സാറിന്റെ… ബോഡി കൗണ്ട് എത്രയാ?
അയച്ച ഉടനെ അവൾ ഫോൺ തലയണയിലേക്ക് മറിച്ചുവച്ചു.
“അയ്യോ… ഞാൻ എന്താണ് ചോദിച്ചത്…”
അവളുടെ മുഖം ചുവന്നു.
ഹൃദയം വേഗത്തിൽ മിടിച്ചു.
അവൾ വീണ്ടും ഫോൺ എടുത്തു നോക്കി.
💬 Comments
View all comments