Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
നിൽക്കുന്ന പോലെ.
മുടി ഒതുക്കിയിരുന്നെങ്കിലും, ചില മുടിയിഴകൾ മുഖത്തിനരികിൽ പതിഞ്ഞിരുന്നു.
നടപ്പിൽ പതിവ് നാണമുണ്ടായിരുന്നു.
പക്ഷേ അവളെ കണ്ട നിമിഷം, മനുവിന്റെ മനസ്സിൽ പ്രകാശം വന്നതുപോലെ തോന്നി.
അവൾ പേരുപോലെ തന്നെ
ഒരു മാലാഖ.
മെഹർ അത് മനുവിന്റെ മുഖത്ത് കണ്ടു.
അവന്റെ കണ്ണുകൾ എയ്ഞ്ചലിൽ നിന്ന് മാറാതെ നില്കുന്നു….
മെഹർ പതുക്കെ ചിരിച്ചു.
“നോക്ക് മനു…”
“എന്തൊരു ഭംഗിയാണ് എയ്ഞ്ചലിനെ കാണാൻ…”
മനു ഒന്നും പറഞ്ഞില്ല.
പക്ഷേ അവന്റെ കണ്ണുകൾ ആ വാക്കിന് മറുപടി പറഞ്ഞിരുന്നു.
എയ്ഞ്ചൽ അടുത്തെത്തി.
മനുവിനെയും മെഹറിനെയും ഒരുമിച്ച് കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ ഒരു ചെറുതായ മടിപ്പ് തെളിഞ്ഞു.
ഇന്നലെ രാത്രി നടന്ന ചാറ്റ് അവളുടെ ഓർമ്മയിൽ ഉണ്ടായിരുന്നു.
മനുവിന്റെ മുന്നിൽ പതിവുപോലെ സ്വാഭാവികമായി നിൽക്കാൻ അവൾ ശ്രമിച്ചു.
“ഗുഡ് മോർണിംഗ് മിസ്… ഗുഡ് മോർണിംഗ് സാർ…”
അവൾ പതിവ് വിനയമുള്ള ചിരിയോടെ പറഞ്ഞു.
“ഗുഡ് മോർണിംഗ് എയ്ഞ്ചൽ,” മെഹർ മറുപടി പറഞ്ഞു.
മനുവും പതുക്കെ പറഞ്ഞു.
“ഗുഡ് മോർണിംഗ്.”
ആ രണ്ട് വാക്കുകൾക്കിടയിൽ പോലും എയ്ഞ്ചലിന്റെ കണ്ണുകൾ ഒരു നിമിഷം മനുവിനോട് കുടുങ്ങി.
അവൾ ഉടനെ കണ്ണ് മാറ്റി.
ഗുഡ് മോർണിംഗ് പറഞ്ഞ ഉടനെ, അതേ ശാന്തതയിൽ മുന്നോട്ട് നടന്നു.
അവൾ അകന്നുപോകുന്നത് മനു നോക്കി നിന്നു.
മെഹർ അത് ശ്രദ്ധിച്ചു.
“ലക്ഷ്മിയും ആർദ്രയും ഇല്ലേ ഇന്ന്?”
അവൾ അല്പം ഉയർന്ന ശബ്ദത്തിൽ ചോദിച്ചു.
എയ്ഞ്ചൽ നടന്ന് കൊണ്ടുതന്നെ തിരിഞ്ഞു നോക്കി.
“ഇല്ല മിസ്… അവർ കുറച്ച് ലേറ്റ് ആകും.”
“ശരി,” മെഹർ പറഞ്ഞു.
എയ്ഞ്ചൽ വീണ്ടും മുന്നോട്ട് നടന്നു.
💬 Comments
View all comments