Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
ഒതുക്കുന്നതുപോലെ നടിക്കുന്നു.
ആർദ്ര മേശയിൽ ചാരി നിന്നുകൊണ്ട് ഇരുവരെയും മാറിമാറി നോക്കുന്നു.
മനു ഒടുവിൽ കസേരയിൽ നിന്ന് എഴുന്നേറ്റു.
അവൻ അവരുടെ അടുത്തേക്ക് നടന്നു.
“കഴിഞ്ഞില്ലേ?”
അവൻ ചോദിച്ചു.
എയ്ഞ്ചൽ തല ഉയർത്തി നോക്കി. അവളുടെ കൈ ഇപ്പോഴും റെക്കോർഡിന്റെ അരികിൽ തന്നെയായിരുന്നു.
“കഴിഞ്ഞു സാർ…”
അവൾ പതുക്കെ പറഞ്ഞു.
“അപ്പോൾ ഇനി ഇവിടെ എന്തിനാണ് നിൽക്കുന്നത്?”
മനു ചുറ്റും ഒന്ന് നോക്കി.
“ഇറങ്ങാൻ നോക്ക്…”
അവന്റെ ശബ്ദം പുറമേ ഗൗരവമായിരുന്നു. ഉള്ളിൽ ഉണ്ടായിരുന്ന അലച്ചിൽ മറയ്ക്കാൻ അവൻ അത്രയും ശ്രമിക്കുകയായിരുന്നു.
അതോടെ മൂന്നുപേരും പതുക്കെ ബുക്കുകൾ അടുക്കാനും, ഇൻസ്ട്രുമെന്റുകൾ എടുത്തുവെക്കാനും തുടങ്ങി. വയറുകൾ ചുരുട്ടി, ലെൻസുകൾ ബോക്സിലാക്കി, മീറ്ററുകൾ പഴയ സ്ഥാനത്ത് വച്ചു. ലാബിലെ ശബ്ദം പതിയെ കുറഞ്ഞു.
അത് കഴിഞ്ഞ് ലക്ഷ്മിയാണ് ആദ്യം റെക്കോർഡ് എടുത്ത് മനുവിന്റെ മേശയിലേക്ക് നടന്നത്.
അവൾ ബുക്ക് വയ്ക്കുമ്പോൾ, മനുവിനെ നോക്കി ചെറുതായി ചിരിച്ചു.
ആ ചിരിയിൽ ഒരു ചോദ്യം ഉണ്ടായിരുന്നു — ഇന്ന് ഇത്ര ഗൗരവം എന്തിനാ സാർ?
എന്നാൽ മനു മുഖത്ത് ഗൗരവം തന്നെ നിലനിർത്തി.
അവളെ വേറൊരു രീതിയിൽ ശ്രദ്ധിക്കാത്തവനായി നടിച്ചു.
അത് ലക്ഷ്മിയുടെ മുഖത്ത് ഒരു ചെറിയ മങ്ങലുണ്ടാക്കി.
അവൻ ഒന്നും പറയാതെ അവളുടെ കൈയിൽ നിന്ന് റെക്കോർഡ് വാങ്ങി മേശപ്പുറത്ത് വച്ചു.
ലക്ഷ്മി ഒരു നിമിഷം അവനെ നോക്കി നിന്നു.
പിന്നെ ഒന്നും പറയാതെ മാറി.
അവളുടെ പുറകെ ആർദ്ര വന്നു.
അവളുടെ മുഖത്ത് പതിവ് പോലെ ഒരു കുസൃതി ഉണ്ടായിരുന്നു. പക്ഷേ മനു അവളെയും കൂടുതൽ ശ്രദ്ധിക്കാതെ റെക്കോർഡ് വാങ്ങി
💬 Comments
View all comments