Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
കൂടുതൽ മൃദുവായ ഒരു ആരാധനയായി മാറി.
അവൾ സൈക്കിളിനരികിലേക്ക് നടന്നു.
പിന്നെ വീണ്ടും തിരിഞ്ഞു നോക്കി.
“സാർ…”
“എന്താ?”
“നാളെ ക്ലാസ്സിൽ സംശയം ചോദിച്ചാൽ… സാർ സാധാരണ പോലെ തന്നെ മറുപടി പറയുമല്ലോ?”
മനു ചിരിച്ചു.
ചോദിച്ചാൽ മറുപടി പറയും. അതാണ് എന്റെ ജോലി.”
ദേവശ്രീയുടെ മുഖത്ത് സന്തോഷം തെളിഞ്ഞു.
“ശരി സാർ…”
അവൾ സൈക്കിൾ എടുത്തു.
സാർ,
അവൾ അവിടെ നിന്ന് കൊണ്ട് വീണ്ടും വിളിച്ചു
ദേ ആ കാണുന്നതാണ് എന്റെ വീട്….
മനുവിന്റെ വീടിന്റെ രണ്ട് വീട് അപ്പുറമുള്ള വീട് ചൂണ്ടി കാണിച്ചു കൊണ്ട് അവൾ പറഞ്ഞു….
ആഹാ….. എന്നിട്ട് അത് ഇതുവരെ പറഞ്ഞില്ലാലോ……
ഇപ്പോളല്ലേ സാറിനോട് ഞാൻ സംസാരിക്കുന്നത്…..
അപ്പോൾ നമ്മൾ അയൽക്കാർ ആണല്ലേ…..
ഹാ…. അവൾ ചിരിയോടെ പറഞ്ഞു….
അപ്പോൾ ദേവശ്രീക്ക് ഇടക്കൊക്കെ ഇവിടേക്ക് വരാം…..
അതിന് മറുപടിയായി അവൾ ഒന്ന് ചിരിച്ചു… പിന്നെ സൈക്കിളുമായി നടന്നു
മുറ്റത്ത് നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ, അവളുടെ ചുവടുകൾ മുമ്പിലേതുപോലെ ഭാരമുള്ളതല്ലായിരുന്നു.
മനു വാതിലിനരികിൽ നിന്ന് അവൾ പോകുന്നത് നോക്കി നിന്നു.
അവളോട് മുഴുവൻ കാര്യങ്ങളും തീർന്നു എന്ന് പറയാനാവില്ല. പക്ഷേ ആ സംഭാഷണം അവളുടെ മനസ്സിലെ ഒരു വലിയ കല്ല് കുറച്ചെങ്കിലും മാറ്റിയതായി അവന് തോന്നി.
ദേവശ്രീ റോഡിലേക്ക് സൈക്കിൾ തിരിക്കുമ്പോൾ, അവളുടെ ചുണ്ടിൽ ഇപ്പോഴും ചെറിയൊരു പുഞ്ചിരി ഉണ്ടായിരുന്നു.
മനു സാർ തന്നെ ശാസിച്ചില്ല.
അവളെ തെറ്റുകാരിയായി കണ്ടില്ല.
മറിച്ച്, അവൾക്ക് ആത്മവിശ്വാസം നൽകി.
ആ ചെറിയ കൂടിക്കാഴ്ച, ദേവശ്രീയുടെ മനസ്സിൽ വലിയൊരു അർത്ഥം നേടി.
—-------------------------
കഴിഞ്ഞ കുറേ ദിവസങ്ങളായി അസ്വസ്ഥമായി ഇരുന്ന തന്റെ മനസ്സിൽ, ഇന്ന് ഒരു ചെറിയ ശാന്തത വന്നിറങ്ങുന്നത് ദേവശ്രീ വ്യക്തമായി അറിഞ്ഞു.
സ്കൂളിൽ നിന്ന് വീട്ടിലെത്തിയതിനു ശേഷവും, രാത്രി ഭക്ഷണം കഴിച്ചപ്പോഴും, വീട്ടുകാരോട് പതിവ് പോലെ സംസാരിച്ചപ്പോഴും, അവളുടെ മനസ്സ് മറ്റൊരിടത്തായിരുന്നു.
മനു സാറിന്റെ വീട്ടുമുറ്റത്ത് നിന്ന ആ കുറച്ച് നിമിഷങ്ങൾ.
അവൻ ശാന്തമായി പറഞ്ഞ ഓരോ വാക്കും.
തന്നെ കുറ്റക്കാരിയായി കാണാതെ, പേടിക്കേണ്ടെന്ന് പറഞ്ഞ ആ ശബ്ദം.
തന്റെ മുഖത്തേക്ക് നോക്കി, “നീ ഇങ്ങനെ
💬 Comments
View all comments