0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 381.1K

മങ്ങി ഇരിക്കുന്നത് നിനക്കൊട്ടും ചേരുന്നില്ല” എന്ന് പറഞ്ഞ ആ മൃദുവായ ഉറപ്പ്.

അത് ഓർക്കുമ്പോഴൊക്കെ അവളുടെ ഉള്ളിലെ ഭാരമൊന്ന് കുറയുന്നതുപോലെ തോന്നി.

രാത്രി ഉറങ്ങാൻ കിടന്നിട്ടും അവൾക്ക് ഉറക്കം വന്നില്ല.

അവൾ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.

കണ്ണുകൾ അടച്ചാൽ, മനു സാറിന്റെ മുഖം.

കണ്ണുകൾ തുറന്നാൽ, അവൻ പറഞ്ഞ വാക്കുകൾ.

“ദേവശ്രീയെ പോലെ ഒരു നല്ല, സുന്ദരിയായ പെൺകുട്ടിയുടെ പേരിനോടൊപ്പം ആണല്ലോ പറയുന്നത്… അതുകൊണ്ട് എനിക്ക് പ്രശ്നമില്ല.”

ആ വാക്ക് വീണ്ടും ഓർമ്മ വന്നതോടെ അവളുടെ ചുണ്ടിൽ അറിയാതെ ഒരു നാണച്ചിരി വിരിഞ്ഞു.

“സുന്ദരി…”

അവൾ മനസ്സിൽ ആ വാക്ക് പതുക്കെ ആവർത്തിച്ചു.

“അത്രയ്ക്ക് സുന്ദരിയാണോ ഞാൻ…?”

അവൾ സ്വന്തം മനസ്സിനോട് തന്നെ ചോദിച്ചു.

കിടന്നിരുന്നിടത്ത് നിന്ന് അവൾ പതുക്കെ എഴുന്നേറ്റു.

മുറിയിലെ മങ്ങിയ ഇരുട്ടിൽ ഒരു നിമിഷം നിന്നു.
പിന്നെ കൈ നീട്ടി ലൈറ്റ് ഓൺ ചെയ്തു.

മുറി മഞ്ഞ നിറമുള്ള വെളിച്ചത്തിൽ നിറഞ്ഞു.

അവൾ കണ്ണാടിയുടെ മുന്നിലേക്ക് നടന്നു.

കണ്ണാടിയിൽ തന്റെ പ്രതിബിംബം തെളിഞ്ഞു.

ആദ്യമായി അവൾ തന്നെ മറ്റൊരാളുടെ കണ്ണിലൂടെ നോക്കാൻ ശ്രമിച്ചു — മനു സാറിന്റെ കണ്ണിലൂടെ.

വട്ടമുള്ള മുഖം.
നിറഞ്ഞ കവിളുകൾ.
അവയിൽ ഇപ്പോഴും നാണത്തിന്റെ ചെറിയ ചുവപ്പ്.

കണ്ണുകൾക്ക് ക്ഷീണം ഉണ്ടായിരുന്നെങ്കിലും, അതിനുള്ളിൽ പുതുതായി വന്നൊരു തിളക്കം.
ചുണ്ടുകൾ അല്പം നിറഞ്ഞത്.
ചിരിക്കുമ്പോൾ പല്ലിലെ കമ്പി തെളിയും.

അവൾ പതുക്കെ ചിരിച്ചു നോക്കി.

പല്ലിലെ കമ്പി കണ്ണാടിയിൽ തെളിഞ്ഞു.

“ശോ…”

അവൾ സ്വയം പറഞ്ഞു.

“ഇത് കൂടെ ഇല്ലായിരുന്നെങ്കിൽ…”

പിന്നെ ഉടനെ തന്നെ മനു സാറിന്റെ ശബ്ദം

💬 Comments

View all comments