Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
കുടുങ്ങി കിടക്കുന്നത്.”
രണ്ടുപേരും ചിരിച്ചു.
“നിനക്ക് ഉച്ചക്ക് ശേഷവും ക്ലാസ് ഉണ്ടോ?” മനു ചോദിച്ചു.
“ഉണ്ട്. രണ്ട് മണിക്കൂർ വേണം. ആ ചാപ്റ്റർ തീർക്കണം.”
“ഞാൻ വെയിറ്റ് ചെയ്യാം.”
“വേണ്ടടാ. നീ പൊയ്ക്കോ.”
“എന്തിന്? ഞാൻ ഇവിടെ ഇരിക്കാം.”
“നീ ഇവിടെ ഇരിക്കുമ്പോൾ എനിക്ക് നന്നായി ക്ലാസ് എടുക്കാൻ ബുദ്ധിമുട്ടാകും .”
എനിക്ക് വേറെ പണിയൊന്നും ഇല്ലാ,.. ഞാൻ ചുമ്മാ ഇവിടെ ഇരുന്നോളാം…….
“നീ അങ്ങിനെ ചുമ്മാ ഇരിക്കുന്നവനാണോ?” മെഹർ ചോദിച്ചു
“ട്രൈ ചെയ്യാം.”
“വേണ്ട. നീ പൊയ്ക്കോ. രാത്രി വിളിക്കാം. പിന്നെ നമുക്ക് മുഴുവൻ സംസാരിക്കാം.”
“നിന്നെ മിസ് ചെയ്യും .”
“എനിക്കും.” മെഹർ പറഞ്ഞു
“എന്നിട്ടും പോകാൻ പറയുന്നു?”
“അങ്ങനെ പോയാൽ രാത്രി സംസാരിക്കുമ്പോൾ കുറച്ച് കൊതിയുണ്ടാകും.”
“അത് പോയിന്റ് ആണ്.”
“അപ്പോൾ കേൾക്കൂ, മാഷേ. ഇപ്പോൾ പോകൂ. രാത്രി ഞാൻ വിളിക്കാം.”
അവളുടെ വാക്കുകൾ കേട്ട്, അവൻ ചിരിച്ചു…..
“ലേറ്റ് ആക്കരുത്.”
“ആക്കില്ല.” മെഹർ പറഞ്ഞു
മനു എഴുന്നേറ്റു.
അവൻ വാതിലിനരികിലേക്ക് നടന്നു.
പോകുന്നതിന് മുമ്പ് തിരിഞ്ഞു നോക്കി.
മെഹർ അവനെ നോക്കി ചിരിച്ചു.
“ഇനിയും നോക്കിയാൽ പോകാൻ പറ്റില്ല.”
“പോകാൻ തോന്നുന്നില്ല.” മനു പറഞ്ഞു
“എനിക്ക് നിന്നെ വിടാനും തോന്നുന്നില്ല.
പക്ഷേ പോകൂ.”
മെഹർ ചിരിയോടെ പറഞ്ഞു
“രാത്രി വിളിക്കണം.”
“വിളിക്കാം .”
മനു ചിരിച്ചു.
“ശരി.”
അവൻ പുറത്തേക്ക് നടന്നു.
മെഹർ കുറച്ച് നേരം അവൻ പോയ വഴിയിലേക്ക് നോക്കി നിന്നു.
—-------------------------------------------------------
അതേ സമയം റെക്കോർഡ് ബുക്കിലെ റീഡിങ് ശരിയാക്കി എഴുതുകയായിരുന്നു ദേവശ്രീ
ഒന്നുകൂടെ സ്റ്റാഫ് റൂമിൽ പോയി മനു സാറിനെ കാണാനുള്ള പ്ലാനിങ്ങിൽ,
അവൾ റീഡിങ്‌സ് ഒക്കെ ശരിയാക്കി എഴുതി,
കുറച്ചു കഴിഞ്ഞു അവൾ വീണ്ടും സ്റ്റാഫ് റൂമിലേക്ക് നടന്നു
അവിടെ ആ സമയം മനു സാർ ഉണ്ടായില്ല, പകരം മെഹർ മിസ്സ്
ദേവശ്രീയെ കണ്ടതോടെ മെഹർ അവളെ വിളിച്ചു
ദേവശ്രീ,,...
തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവൾ സ്റ്റാഫ് റൂമിലേക്ക് കയറി
എന്താ ? മെഹർ ചിരിയോടെ ചോദിച്ചു
മനു സാറിനെ നോക്കി വന്നതാണ് മിസ്, റെക്കോർഡ് സബ്മിറ്റ്
💬 Comments
View all comments