0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 281193

—---------------------------------------

തുടരുന്നു…

പിറ്റേ ദിവസം സ്കൂളിൽ എങ്ങിനെയും ഉച്ചയാകാൻ കാത്തിരിക്കുക ആയിരുന്നു മനു,

കാരണം അന്ന് ഉച്ചയ്ക്ക് ശേഷം ആദ്യത്തെ പീരീഡ് മനുവിന് കമ്പ്യൂട്ടർ സയൻസ് ക്ലാസ്സിലായിരുന്നു.

ക്ലാസ്സിലേക്ക് കയറിയപ്പോൾ പതിവുപോലെ എല്ലാവരും എഴുന്നേറ്റ് അഭിവാദ്യം ചെയ്തു. മനു തലകുനിച്ച് മറുപടി നൽകി ബോർഡിനരികിലേക്ക് നടന്നു.

പക്ഷേ അന്ന് അവന്റെ ശ്രദ്ധ പൂർണ്ണമായും ക്ലാസ്സിൽ പഠിപ്പിക്കുന്നതിൽ ആയിരുന്നില്ല .

അവന്റെ കണ്ണുകൾ ഇടയ്ക്കിടെ ദേവശ്രീയിലേക്കാണ് നീങ്ങിയത്.

കുറച്ച് ദിവസങ്ങളായി അവൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എയ്ഞ്ചൽ പറഞ്ഞതിന് ശേഷമാണ് ആദ്യം അവന്റെ ശ്രദ്ധ അവളിലേക്കു തിരിഞ്ഞത്.

അതിന് മുമ്പ് ദേവശ്രീ ക്ലാസ്സിലെ ശാന്തമായ ഒരു വിദ്യാർത്ഥിനി മാത്രമായിരുന്നു അവന്. അധികം സംസാരിക്കാത്ത, ചോദിച്ചാൽ മാത്രം മറുപടി പറയുന്ന, തന്റെ ഇടത്ത് ഒതുങ്ങി ഇരിക്കുന്ന ഒരു പെൺകുട്ടി.

പക്ഷേ ഇപ്പോൾ അവളിൽ എന്തോ മാറ്റം വന്നിരിക്കുന്നു.

ക്ലാസ്സിൽ നടക്കുന്ന ഗോസിപ്പ് അവളെ വല്ലാതെ ബാധിച്ചിട്ടുണ്ട് എന്ന് മനുവിന് വ്യക്തമായി. മുമ്പ് അവൻ ക്ലാസ് എടുക്കുമ്പോൾ ശ്രദ്ധയോടെ നോക്കിയിരുന്ന കണ്ണുകൾ, ഇപ്പോൾ അവന്റെ മുഖത്തേക്ക് പോലും ഉയരുന്നില്ല. പുസ്തകം തുറന്ന് ഇരിക്കുന്നുണ്ടെങ്കിലും, അവളുടെ മനസ്സ് പാഠത്തിൽ ഇല്ലെന്ന് അവന് മനസ്സിലായി.

ഇടയ്ക്കിടെ ക്ലാസ്സിൽ ആരെങ്കിലും പതുക്കെ ചിരിച്ചാൽ, ദേവശ്രീയുടെ മുഖം പെട്ടെന്ന് മങ്ങും. ആരെങ്കിലും അവളുടെ പേര് പറഞ്ഞാലോ എന്ന് പേടിക്കുന്ന പോലെ അവൾ ചുറ്റും നോക്കും. പിന്നെ വീണ്ടും തല താഴ്ത്തി പുസ്തകത്തിലേക്ക് നോക്കും.

പാവം…

അവൻ മനസ്സിൽ പറഞ്ഞു.

വല്ലാതെ അനുഭവിക്കുന്നുണ്ട്.

മെഹർ പറഞ്ഞത് അവന് ഓർമ്മ വന്നു.

“അവളോട് ഒന്ന് തനിച്ച് സംസാരിക്ക്…”

ശരിയാണ്. സംസാരിക്കണം. ഈ ഗോസിപ്പ് അവളുടെ പഠനത്തെയും മനസ്സിനെയും ബാധിക്കുന്നതിന് മുമ്പ്, ഒരാൾ അവളോട് സാധാരണയായി, ശാന്തമായി സംസാരിക്കേണ്ടതുണ്ട്.

പക്ഷേ എങ്ങനെ?

ക്ലാസ്സിൽ എല്ലാവരുടെയും മുന്നിൽ വെച്ച് അവളോട് എന്തെങ്കിലും പറഞ്ഞാൽ, അത് കൂടുതൽ പ്രശ്നമാകും. അവളെ സഹായിക്കാനെന്നു കരുതി ചെയ്യുന്നത് തന്നെ, അവൾക്ക് മറ്റൊരു ബുദ്ധിമുട്ടായി മാറും.

മനു ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോഴും മനസ്സിൽ അതേ ചിന്തയായിരുന്നു.

എന്ത് ചെയ്യും…?

ബോർഡിൽ എഴുതിക്കൊണ്ടിരിക്കെ അവന് ഒരു വഴി തോന്നി.

ക്ലാസ് അവസാനിക്കാനടുത്തപ്പോൾ അവൻ ബുക്ക് അടച്ചു കുട്ടികളെ നോക്കി.

“ഒരു കാര്യം പറയാനുണ്ട്,” അവൻ പറഞ്ഞു.

കുട്ടികൾ എല്ലാവരും തല ഉയർത്തി.

“എല്ലാവരും റെക്കോർഡ് ഇന്ന് സ്റ്റാഫ് റൂമിൽ സബ്മിറ്റ് ചെയ്യണം. എല്ലാവരും കൂടി ഒരുമിച്ച് വരേണ്ട. ഓരോരുത്തർ ആയി വന്നാൽ മതി. ഞാൻ നോക്കി അപ്പോൾ

💬 Comments

View all comments