Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
അവൾ കെഞ്ചി
“വിളിക്കാം.”
അവളുടെ മുഖം ഉടനെ തെളിഞ്ഞു.
“പക്ഷേ ഞാൻ ഇവിടെ ഉണ്ടെന്ന് പറയരുത്.”
“പിന്നെ?”
“ഞാൻ പോയതിന് ശേഷം വിളിക്കുന്നതുപോലെ സംസാരിക്കണം.”
മനു ചിരിച്ചു.
“ആഹാ… എന്നിട്ട്?”
“സാർ സാധാരണ സംസാരിക്കുന്നത് പോലെ സംസാരിക്ക് .”
“അവൾ എന്ത് പറയും എന്ന് നിനക്ക് കേൾക്കണം, അല്ലേ?”
“ഹ്മ്മ്.”
“അത്രയ്ക്ക് കൗതുകമാണോ?”
“വളരെ.”
“മെഹർ എന്നെ കളിയാക്കും.”
“അതാണ് കേൾക്കേണ്ടത്.”
“നിന്നെയും കളിയാക്കും.”
“ഞാൻ ഇവിടെ ഇല്ലല്ലോ,” ആർദ്ര കുസൃതിയോടെ പറഞ്ഞു.
“പക്ഷേ എന്റെ അടുത്ത് ഇരുന്ന് എല്ലാം കേൾക്കുന്നുണ്ട്.”
“അതൊന്നും മിസ് അറിയില്ലലോ.”
മനു ചിരിച്ചു.
“ശരി. നീ പോയി എന്ന പറയാം .”
“പക്ഷേ നോർമൽ ആയി സംസാരിക്കണം. ഞാൻ കേൾക്കുന്നു എന്ന ടെൻഷൻ വേണ്ട.”
“നീ ഇങ്ങനെ മുഖത്തേക്ക് നോക്കി ഇരിക്കുമ്പോൾ എങ്ങനെയാ നോർമൽ ആകുന്നത്?”
“ഞാൻ മിണ്ടാതെ ഇരിക്കാം.”
അവൾ മനുവിന്റെ അടുത്തേക്ക് കുറച്ചുകൂടി ചേർന്നിരുന്നു.
“സ്പീക്കർ ഓൺ ചെയ്യണം.”
“ഹ്മ്മ്.”
ആർദ്രയുടെ മുഖത്ത് അടക്കാനാകാത്ത ആവേശം തെളിഞ്ഞു.
“മിസ് ജലസ് ആകുമോ?” അവൾ പതുക്കെ ചോദിച്ചു.
“ഒരിക്കലും ഇല്ല.”
“അപ്പോൾ സന്തോഷിക്കുമോ?”
“സന്തോഷമാകും .”
മനു ഫോൺ എടുത്തു.
ആർദ്ര ഉടനെ നേരെയിരുന്നു. അവളുടെ കണ്ണുകൾ ഫോണിലേക്കും മനുവിന്റെ മുഖത്തേക്കുമായി മാറിക്കൊണ്ടിരുന്നു.
“ഞാൻ ഇപ്പോൾ ഇവിടെ ഇല്ല,” അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.
“നീ പോയി.”
“ഹ്മ്മ്… ഞാൻ പോയിട്ട് കുറച്ചു സമയം ആയി.”
മനു ചിരിച്ചുകൊണ്ട് മെഹറിന്റെ നമ്പർ എടുത്തു.
ആർദ്ര അവന്റെ കൈയിൽ പതുക്കെ പിടിച്ചു.
“ഒരു മിനിറ്റ്…”
“ഇനി എന്താ?”
“മിസ് എന്ത് പറഞ്ഞാലും കോൾ പെട്ടെന്ന് കട്ട് ചെയ്യരുത്.”
“ശരി.”
“നിങ്ങൾ എപ്പോഴും സംസാരിക്കുന്നതുപോലെ തന്നെ സംസാരിക്കണം.”
“ശരി, മാഡം.”
ആർദ്ര ചുണ്ടിൽ വിരൽവച്ച് താൻ ഇനി മിണ്ടില്ലെന്ന് കാണിച്ചു.
മനു കോൾ ബട്ടൺ അമർത്തി ഫോൺ സ്പീക്കറിൽ വച്ചു.
ഫോണിന്റെ ആദ്യ റിങ് ആ നിശ്ശബ്ദമായ മുറിയിൽ മുഴങ്ങി.
ആർദ്രയുടെ കണ്ണുകളിൽ കൗതുകം നിറഞ്ഞു.
രണ്ടാമത്തെ റിങ്…
അവൾ അറിയാതെ മനുവിന്റെ കൈയിലെ പിടി മുറുക്കി.
മനുവിനും ആ നിമിഷം ചെറിയൊരു സംശയം
💬 Comments
View all comments