0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 382.3K

മാറിയില്ല.

“ആർദ്ര…”

“ഹാ?”

“നീ അത് ആരോടും പറയരുത്.”

“പറയില്ല.”

“ലക്ഷ്മിയോടും എയ്ഞ്ചലിനോടും….”

അത് കേട്ട് അവൾ അവനെ ഒന്ന് നോക്കി….

“അവർക്ക് ഇത് ആൾറെഡി അറിയാം.”

മനു പെട്ടെന്ന് അവളെ നോക്കി.

“എന്ത് അറിയാം?”

“നിങ്ങൾ രണ്ടുപേരും ക്ലോസ്‌  ആണെന്ന്,...... എയ്ഞ്ചൽ ആണ് സ്റ്റാഫ് റൂമിൽ അത് കണ്ടത്…..”

“അതെ. പക്ഷേ മുഴുവൻ കാര്യം അറിയില്ല. ഒരു സംശയം മാത്രമേ ഉള്ളൂ….”

മനു കുറച്ച് നേരം ചിന്തിച്ചു.

“അപ്പോൾ നീ ഒന്നും കണ്ടിട്ടില്ല ?”

ആർദ്രയുടെ ചുണ്ടിൽ പതുക്കെ കുസൃതിച്ചിരി തിരികെ വന്നു.

“ഞാൻ കണ്ടിട്ടില്ല.”

മനു അവളെ നോക്കി നിന്നു.

“പിന്നെ ഇപ്പോൾ പറഞ്ഞത്?”

“ഒരു ചെറിയ ട്രിക്ക് .”

“ആർദ്ര…”

“എയ്ഞ്ചൽ ഒരിക്കൽ സ്റ്റാഫ് റൂമിൽ സാറും മിസ്സും കെട്ടിപിടിച്ചു  നിൽക്കുന്നത് കണ്ടിട്ടുണ്ട് എന്ന് ഞങ്ങളോട് പറഞ്ഞിരുന്നു.

പിന്നെ ഞാൻ ഒന്ന് guess ചെയ്തു.”

മനുവിന്റെ കണ്ണുകൾ വലുതായി.

“നീ എന്നെ ട്രാപ് ചെയ്തതാണോ?”

“സാർ തന്നെ ട്രാപ്പിലേക്ക്  നടന്നുവന്നതാണ്.”

മനു കുറച്ച് നേരം അവളെ നോക്കി നിന്നു.
പിന്നെ തലയിൽ കൈവച്ചു.

“നീ ഭയങ്കര അപകടമാണ്.”

“ഞാൻ ആദ്യമേ പറഞ്ഞിട്ടില്ലേ?”

“എന്റെ മുഖം കണ്ടിട്ട് നിനക്ക് മനസ്സിലായോ?”

“സാറിന്റെ  മുഖം ആദ്യമേ മുഴുവൻ സത്യവും  വിളിച്ചു പറഞ്ഞു.”

“നീ എന്നെ ശരിക്കും പേടിപ്പിച്ചു.”

“അത്ര പേടിക്കാൻ എന്താ ഇതിൽ ഇത്രമാത്രം ?

മെഹറിന് ഒരു കുടുംബം ഉള്ളതാണ്……. നിനക്ക് മനസിലാകില്ല ഇതിന്റെ സീരിയസ്നെസ്സ്…….

എനിക്ക് മനസിലാകും,.... അതുകൊണ്ട് തന്നെയാണ് ഞാൻ ഇത് വലിയ ഒരു കാര്യമായി എടുക്കാത്തതും…..

എന്നുവച്ചാൽ ?

മെഹർ

💬 Comments

View all comments