0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 8 [SAMI]

Author : SAMI Read All Parts 272.1K

ഇന്ന് ആർദ്ര തന്റെ അരികിലേക്ക്, തന്റെ വീടിന്റെ ഉമ്മറത്തേക്ക് വന്നിരുന്നുവെന്ന സത്യം മനു പറയുമ്പോൾ, മറുതലയ്ക്കൽ മെഹറിന്റെ ഹൃദയമിടിപ്പ് ഏതു താളത്തിലാവും എന്ന് തിരിച്ചറിയാനാവാതെ ആർദ്രയുടെ നെഞ്ച് പടപടാ ഇടിക്കുകയാണ്.

അവളുടെ സർവ്വ ലോകവും മെഹറിന്റെ ആ ഒരൊറ്റ മറുപടിയിൽ തങ്ങിനിൽക്കുകയാണ്.

പക്ഷേ, ആ നിശബ്ദതയെ കീറിമുറിച്ച് ആ ഫോൺ സംഭാഷണം മുറിഞ്ഞു വീഴുമ്പോഴേക്കും, മനുവിന്റെയും മെഹറിന്റെയും ജീവിതത്തിലെ ഏതെല്ലാം നിഗൂഢ സത്യങ്ങളാവും അവളുടെ മുന്നിൽ അനാവരണം ചെയ്യപ്പെടുക?

അറിയാത്ത വഴികളിലെ നിഴലുകൾ പോലെ, ആ സത്യങ്ങൾ അവളുടെ പ്രണയത്തെ എങ്ങോട്ടാവും നയിക്കുക?

അവിടെ, ചോദ്യങ്ങളുടെ ഒരു വലിയ തിരശ്ശീല വീഴ്ത്തികൊണ്ടാണ് ഏഴാം അധ്യായം അവസാനിച്ചത്...

—---------------------------------------

തുടരുന്നു…..

ചില രഹസ്യങ്ങൾ, അവ തേടിപ്പിടിക്കുന്നതുവരെ മാത്രമാണ് ആവേശമായി നിൽക്കുന്നത്. എന്നാൽ ഒരിക്കൽ അത് തുറക്കപ്പെട്ടു കഴിഞ്ഞാൽ, പിന്നെ മനസ്സിൽ നിശബ്ദമായ ചോദ്യങ്ങളുടെ വലിയൊരു പ്രളയം തന്നെ സൃഷ്ടിക്കും.

മനുവിനും മെഹറിനുമിടയിൽ താൻ കരുതുന്നതിലും ആഴമേറിയ എന്തോ ഒരു ബന്ധമുണ്ടെന്ന് ആർദ്ര തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. എങ്കിലും, അവർ രണ്ടുപേരും തനിച്ചാകുമ്പോൾ എങ്ങനെയാവും സംസാരിക്കുക എന്നറിയാനുള്ള ആകാംക്ഷയും, തന്നെയക്കുറിച്ച് മെഹർ എന്താവും പറയുക എന്നറിയാനുള്ള വല്ലാത്തൊരു ആഗ്രഹവും അവളുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടേയിരുന്നു.

മെഹറിന്റെ പേര് പറയുമ്പോഴൊക്കെ മനുവിന്റെ കണ്ണുകളിൽ തെളിയുന്ന ഭാവമാറ്റങ്ങൾ അവൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളതാണ്. ആ പേര് നാവിൽ വരുമ്പോൾ അവന്റെ ശബ്ദം പോലും അത്രമേൽ മൃദുവാകും. ഇനി അവൾക്ക് അറിയേണ്ടത് ഒരേയൊരു കാര്യമാണ്

മനുവിന്റെ ജീവിതത്തിൽ മെഹറിന് യഥാർത്ഥത്തിൽ എത്രത്തോളം സ്ഥാനമുണ്ട്?

തന്നെക്കുറിച്ച് മെഹർ മിസ്സ് അവനോട് എന്താവും പറയുക?

ഫോൺ സ്പീക്കറിൽ റിങ് ചെയ്തുകൊണ്ടിരിക്കുമ്പോൾ, ആർദ്ര

💬 Comments

View all comments