Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 8 [SAMI]
ശബ്ദമുണ്ടാക്കാതെ മനുവിന്റെ തൊട്ടരികിൽ ചേർന്നു കിടന്നു. താൻ അവിടെയുള്ള കാര്യം പുറത്തറിയരുതെന്ന് ചുണ്ടിൽ വിരൽവെച്ച് അവൾ അവനെ ഒന്നുകൂടി ഓർമ്മിപ്പിച്ചു.
മനു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചെങ്കിലും, അവന്റെ ഉള്ളിലും ചെറിയൊരു പരിഭ്രമം നിഴലിച്ചിരുന്നു. മെഹർ എന്താണ് പറയാൻ പോകുന്നതെന്ന് അവനും യാതൊരു ഉറപ്പുമില്ലായിരുന്നു—പ്രത്യേകിച്ച് ആർദ്രയെക്കുറിച്ച്.
മൂന്നാമത്തെ ബെല്ലിൽ തന്നെ ഫോൺ കോൾ കണക്റ്റായി.
“ഹലോ മനൂ…”
ആ വിജനമായ മുറിയിൽ മെഹറിന്റെ ശബ്ദം പതിയെ അലയടിച്ചു.
ആ ഒരു വിളിയിൽത്തന്നെ ആർദ്രയുടെ കണ്ണുകൾ പെട്ടെന്ന് മനുവിലേക്കു തിരിഞ്ഞു.
സ്കൂളിൽ അവൾ കേൾക്കാറുള്ള മെഹർ മിസ്സിന്റെ ശബ്ദമല്ലായിരുന്നു അത്.
മൃദുവായ, ക്ഷീണം കലർന്ന, അതിലുപരി മനുവിനോട് മാത്രം സൂക്ഷിക്കുന്ന ഒരു അടുപ്പം നിറഞ്ഞ ശബ്ദം.
മനുവിന്റെ മുഖവും പെട്ടെന്ന് മാറി.
“ഹാ മെഹർ… ഫ്രീ ആയോ ?”
“ഹാ,.”
“എന്തെടുക്കുക ആയിരുന്നു ?”
“കിടക്കുക ആയിരുന്നു”
അതെന്ത് പറ്റി ? ഈ നേരത്ത് “
“രാവിലെ മുതൽ തുടർച്ചയായി ക്ലാസ് ആയിരുന്നില്ലേ. ഉച്ചയ്ക്ക് ശേഷം ആ ചാപ്റ്റർ തീർക്കണം എന്ന് വിചാരിച്ചതാ…….”
കഴിഞ്ഞില്ലേ എന്നിട്ട് ? മനു ചോദിച്ചു
കഴിഞ്ഞു, പക്ഷേ 4 മണിയായി………
“അപ്പോൾ മുഴുവൻ ക്ഷീണിച്ചിട്ടുണ്ടാകും.”
“നല്ല ക്ഷീണം ഉണ്ട്.”
“പീരിഡ്സ് ആയതിന്റെ ബുദ്ധിമുട്ട് വേറെ. അതുകൊണ്ടാണ് കൂടുതൽ ക്ഷീണം തോന്നുന്നത്.”
“എന്തെങ്കിലും കഴിച്ചോ?”
“ഉച്ചയ്ക്ക് കഴിച്ചു. ഇപ്പോൾ ചായ കുടിക്കാൻ പോലും മടി.”
“മെഹർ…”
“ഹ്മ്മ്?”
“എന്തെങ്കിലും കഴിക്ക്, അല്ലാതെ ഇങ്ങനെ കിടന്നിട്ട് കാര്യമില്ല.”
മനുവിന്റെ ശബ്ദത്തിലെ കരുതൽ കേട്ടപ്പോൾ ആർദ്ര അവനെ തന്നെ നോക്കി നിന്നു.
കുറച്ച് മുമ്പുവരെ തന്നോട് കളിയോടെ
💬 Comments
View all comments