Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
എയ്ഞ്ചൽ ഉണ്ടായില്ല അവിടെ
അവളും ഇന്ന് നല്ല ലുക്കിൽ ആയിരുന്നില്ലേ ?
ഹാ, പക്ഷെ കഴിഞ്ഞ ആഴ്ചയിലെ ഡ്രസ്സ് ആയിരുന്നു ബെറ്റർ….
ഹ്മ്മ്……
അവൾ അവന്റെ കൈയിൽ വിരലുകൾ പതുക്കെ വച്ചു.
“ടൂർ കാര്യത്തിൽ നീ സീരിയസ് ആണോ?” മെഹർ ചോദിച്ചു
“അതെ. നീ വരണം.”
“മൂന്ന് ദിവസം മനു… ഉമ്മയും കുട്ടിയും…” മെഹർ പറഞ്ഞു
“ഉമ്മ നോക്കില്ലേ ?.”
“ഇത്രയും ദിവസം ആയതുകൊണ്ടാണ് ?”
“ടൂർ ആകണമെങ്കിൽ നീ വേണം. അല്ലെങ്കിൽ അത് ഡ്യൂട്ടി മാത്രമാകും .”
“നിന്റെ എയ്ഞ്ചലും ആർദ്രയും ലക്ഷ്മിയും ഉള്ളപോളോ ?”
അവർ ഒന്നും മെഹർ ആകില്ലലോ……
മനൂ…..
ഹ്മ്മ്
ലക്ഷ്മി സ്വപ്നം കാണുന്നുണ്ടാകും………
“അവൾ അവിടെ തണുപ്പിൽ റൊമാൻസ് ഇമാജിൻ ചെയ്തു നടക്കട്ടെ.”
“വയനാടിലെ തണുപ്പിൽ മനു സാറിനെ കെട്ടിപ്പിടിച്ചു നിൽക്കാൻ ഒരു അവസരം കിട്ടുമോ എന്നായിരിക്കും അവളുടെ ചിന്ത.”
“അവൾക്ക് ഇല്ലെങ്കിലും മെഹറിന് ഉണ്ടാകും.”
മെഹർ നാണത്തോടെ ചിരിച്ചു.
“എന്നെ കൊണ്ട് പിടിപ്പിക്കണ്ട. അവളാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്.”
“അവൾ അവിടെ നിൽക്കട്ടെ.”
“നീ എന്തൊരു ദുഷ്ടൻ ആണ്.” മെഹർ പറഞ്ഞു
“അല്ല. അവൾക്ക് വെയിറ്റ് ചെയ്യാൻ പഠിക്കണം.”
“അവൾ വെയിറ്റ് ചെയ്യുമ്പോൾ നീ അത് എന്ജോയ് ചെയ്യുന്നു.”
“കുറച്ച്.” മനു ചിരിയോടെ പറഞ്ഞു
“കുറച്ച് അല്ല. നല്ലപോലെ.”
ടൂർ ചിലപ്പോ ഒരു തുടക്കം ആകും…… മനു പറഞ്ഞു
ആക്കണം…… മെഹർ പറഞ്ഞു
നീയും വേണം കൂടെ…..
കൂടെയോ ?
കൂടെ മീൻസ്, എല്ലാം അകലെ നിന്ന് കാണാൻ…..
മനു ചിരിച്ചു.
ഹ്മ്മ്,. .
“അപ്പോൾ ടൂറിന് വരുമോ?”
“നോക്കാം.”
“വരും എന്ന് പറയ്.” ലക്ഷ്മി പറഞ്ഞ വാക്കുകൾ എല്ലാം മനു മെഹറിനോട് പറഞ്ഞു
“ശ്രമിക്കും.”
“അത് മതി. നിന്റെ ‘ശ്രമിക്കും’ ഓൾമോസ്റ്റ് യെസ് ആണ്.”
നല്ല മൊമൻറ്സ് മിസ് ചെയ്യാൻ പാടില്ലല്ലോ
അതേ…… മനു
💬 Comments
View all comments