Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
ഇല്ലല്ലോ…” മനു പറഞ്ഞു.
അവൾ മറുപടി പറയാതെ ഒന്ന് ചിരിച്ചു.
“ഇരിക്ക്.”
അവൻ സോഫയിലേക്ക് കൈ കാണിച്ചു.
ദേവശ്രീ പതുക്കെ ഇരുന്നു.
അവൾ ബാഗും റെക്കോർഡും മടിയിൽ വച്ചു. വിരലുകൾ റെക്കോർഡിന്റെ കോണിൽ തൊട്ടുകൊണ്ടിരുന്നു.

മനു അവളുടെ മുന്നിലെ കസേരയിൽ ഇരുന്നു.
“കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു…”
അവൾ തല ഉയർത്തി.
“എന്താ സാർ?”
“ദേവശ്രീയ്ക്ക് എന്താ പറ്റിയത്?” മനു ചോദിച്ചു
അവൾ അവനെ നോക്കി.
“എനിക്കോ?”
“ഹ്മ്മ്. ഈ ലോകത്തൊന്നുമല്ലല്ലോ ജീവിക്കുന്നത്. ക്ലാസ്സിൽ ഇരിക്കും, പക്ഷേ മനസ്സ് വേറെ എവിടെയോ. റീഡിങ്ങ് തെറ്റിക്കുന്നു. സംശയം ചോദിക്കാൻ വരും, പക്ഷേ ശരിക്കും സംശയം ചോദിക്കില്ല.”
അവൾ തലകുനിച്ചു.
“അങ്ങനെ ഒന്നും ഇല്ല സാർ…”
“ഇല്ലേ?”
അവൾ മിണ്ടാതെ ഇരുന്നു.
അന്നൊക്കെ ഗോസിപ്പിന്റെ വിഷമത്തിൽ ആയിരുന്നു ക്ലാസ്സിൽ തല താഴ്ത്തി ഇരുന്നിരുന്നത്,......
ഇപ്പോൾ എന്താ പ്രശ്നം ?
മനു അവളെ കുറച്ച് നേരം നോക്കി. പിന്നെ അല്പം ഗൗരവത്തോടെ ചോദിച്ചു.
“കുട്ടികൾ പറഞ്ഞു നടക്കുന്ന ഗോസിപ്പ് സത്യമാക്കാനുള്ള പരിപാടിയാണോ?”
അവന്റെ ശബ്ദം മാറിയതോടെ അവളുടെ ധൈര്യം മുഴുവൻ ഒറ്റയടിക്ക് ചോർന്നുപോയി.
അവളുടെ മുഖം മങ്ങിയത് മനു വായിച്ചു.
“സാർ… ഞാൻ അങ്ങനെ ഒന്നും…”
വാക്കുകൾ അവളുടെ തൊണ്ടയിൽ കുടുങ്ങി.
മനു അവളെ നോക്കി നിന്നു.
ആ പേടിയിലും അവളുടെ ഭംഗി അവന്റെ ശ്രദ്ധയിൽപ്പെട്ടു.
ഉച്ചവെയിലിൽ നടന്ന് വന്നിട്ടും അവളുടെ മുഖത്ത് ഒരു ക്ഷീണം പോലും ഉണ്ടായിരുന്നില്ല.
വട്ടമുള്ള മുഖം, നാണം പടർന്ന നിറഞ്ഞ കവിളുകൾ, ഇളം ചുവപ്പ് നിറത്തിലുള്ള ചുണ്ടുകൾ, പല്ലിലെ കമ്പി കാണിച്ചാൽ കൂടുതൽ മധുരമാകുന്ന ചിരി, നീളമുള്ള മുടി, ചെറുതായി തടിച്ച ശരീരഘടന — എല്ലാം ചേർന്ന് അവളിൽ ഒരു വേറിട്ട ആകർഷണം ഉണ്ടാക്കിയിരുന്നു.
അവളെ ശാസിക്കാനായി തുടങ്ങിയ ശബ്ദം മനുവിൽ പതുക്കെ സോഫ്റ്റ് ആയി.
അവൻ മെഹറിന്റെ വാക്കുകൾ ഓർത്തു.
💬 Comments
View all comments