Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
“മനസ്സിലെ ഇഷ്ടം മറച്ചു വച്ച് നല്ലവനായി നടന്നിട്ട് എന്താ കാര്യം…”
ദേവശ്രീ തലകുനിച്ച് ഇരിക്കുകയായിരുന്നു.
മനു കസേരയിൽ നിന്ന് എഴുന്നേറ്റു.
അവൾ ഇരിക്കുന്ന സോഫയുടെ മറുവശത്ത്, മാന്യമായ അകലം പാലിച്ച്, അവൻ ഇരുന്നു.
ദേവശ്രീ പെട്ടെന്ന് അവനെ നോക്കി.
“ദേവശ്രീക്ക് എന്തേ ഒന്നും പറയാൻ ഇല്ലേ?”
മനു മൃദുവായി ചോദിച്ചു.
“സാർ… റെക്കോർഡ് കാണിക്കാൻ…”
“അതിന് മാത്രമാണോ ഇപ്പോൾ ഇവിടേക്ക് വന്നത്?”
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.
ദേവശ്രീ ഉടനെ കണ്ണ് താഴ്ത്തി.
“സത്യം പറയ്.”
അവൾ വിരലുകൾ കൊണ്ട് റെക്കോർഡിന്റെ കോണിൽ തിരുമ്മിക്കൊണ്ടിരുന്നു.
“സാറിനെ ഒന്ന് കാണാൻ കൂടെ…”
വാക്ക് വളരെ പതുക്കെയായിരുന്നു.
പക്ഷേ മനുവിന് അത് വ്യക്തമായി കേട്ടു.
“കണ്ടിട്ട്?”
അവൾ മിണ്ടിയില്ല.
“എന്തെങ്കിലും പറയാനുണ്ടായിരുന്നോ?”
അവൾക്ക് പറയണമെന്ന് ഉണ്ടായിരുന്നു.
പക്ഷേ വാക്കുകൾ പുറത്തുവന്നില്ല.
മനു കുറച്ച് നിമിഷം അവളെ നോക്കി.
പിന്നെ വളരെ ശാന്തമായി ചോദിച്ചു.
“പ്രേമം ആണോ?”
ആ ചോദ്യം കേട്ട നിമിഷം ദേവശ്രീയുടെ ശ്വാസം നിലച്ചതുപോലെ ആയി.
അവൻ മുമ്പുണ്ടായിരുന്ന ഗൗരവം മാറ്റി വളരെ സൗമ്യമായാണ് ചോദിച്ചത്.
എങ്കിലും ആ ചോദ്യം അവളുടെ ഉള്ളിലെ ഏറ്റവും ഒളിഞ്ഞിരുന്ന വാതിൽ തുറന്നതുപോലെ ആയിരുന്നു.
അവൾ മറുപടി പറഞ്ഞില്ല.
അവളുടെ കണ്ണുകൾ പതുക്കെ നിറയാൻ തുടങ്ങി.
“ദേവശ്രീ…”
മനു പതുക്കെ വിളിച്ചു.
“ഒരാൾ ഇത്രയും പാവമൊന്നും ആകരുത്. കുറച്ച് ധൈര്യമൊക്കെ വേണം. ഈ വീടിന് ഉള്ളിലേക്ക് കയറിവരാനുള്ള ധൈര്യം ഉണ്ടായല്ലോ… പിന്നെ ഈ കാര്യം പറയാൻ പറ്റാത്തത് എന്താ?”
അവന്റെ ശബ്ദത്തിൽ ശാസനയല്ല, പ്രോത്സാഹനമായിരുന്നു.
ആ വാക്കുകൾ അവൾക്ക് കുറച്ച് ധൈര്യം നൽകി.
അവൾ തല ഉയർത്തി അവനെ നോക്കി.
അവന്റെ മുഖത്ത് ഒരു മൃദുവായ ചിരി കണ്ടതോടെ അവൾക്ക് പിന്നെയും ആശ്വാസമായി.
“പറയെടോ…”
അവൻ സ്നേഹത്തോടെ ചോദിച്ചു.
“എന്താ ഇതെല്ലാം?”
ദേവശ്രീ കുറച്ച് നേരം നിശ്ശബ്ദമായി.
“അറിയില്ല
💬 Comments
View all comments