Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 9 [SAMI]
അവളുടെ ശബ്ദത്തിൽ പതിവിലേറെ ഒരു ഉത്സാഹമുണ്ടായിരുന്നു.
“അമ്മ പോയോ?”
“ഹ്മ്മ്…”
“സാർ ഉണ്ടോ അവിടെ?”
“ഉണ്ട്.”
“ഒറ്റക്കാണോ?”
“ഹ്മ്മ്.”
അവൾ കുറച്ച് നിമിഷം മിണ്ടാതെ നിന്നു.
“വന്നോട്ടേ…?”
മനു ചിരിച്ചു.
“വാ.”
“ശരിക്കും?”
“ഇന്നലെ പെർമിഷൻ എടുത്തതല്ലേ.”
“അത് ഇന്നും വാലിഡ് ആണോ എന്ന് അറിയണ്ടേ ?”
“ദേവുവിന് ആയതുകൊണ്ട് വാലിഡ് ആണ്.”
അവൾ ഫോൺ വശത്ത് നാണത്തോടെ ചിരിച്ചു.
“ഞാൻ വരാം.”
“സേഫ് ആയി വാ.”
“ഹ്മ്മ്.”
കോൾ കട്ട് ചെയ്തതിനു ശേഷം മനു വാതിലിനരികിലേക്ക് നടന്നു .
ഗേറ്റിന്റെ ചെറിയ ശബ്ദം കേട്ടപ്പോൾ അവന്റെ ഉള്ളിൽ ഒരു പ്രതീക്ഷ വീണ്ടും ഉയർന്നു.
കുറച്ച് മിനിറ്റുകൾക്ക് ശേഷം ദേവു ഗേറ്റിലൂടെ അകത്തേക്ക് നടന്നു വന്നു.
മനു വാതിൽക്കൽ നിന്നു നോക്കി.
ഇന്നലത്തെ ദേവുവായിരുന്നില്ല അവൻ്റെ മുന്നിൽ. അവളുടെ മാസ്മരികമായ ആ മാറ്റം അവനിൽ കൗതുകമുണർത്തി.
കണ്ണെടുക്കാൻ തോന്നാത്തവിധം അവൾ അണിഞ്ഞൊരുങ്ങിയിരുന്നു.
ഒതുക്കിവെച്ച കാർകൂന്തലും, മുഖത്ത് അലസമായി പടർന്ന ആ അഴകും, പെൺമനസ്സിന്റെ തിളക്കവും അവളെ കൂടുതൽ മനോഹരിയാക്കി.
ഇളം ലാവെൻഡർ നിറത്തിൽ, ചെറിയ വരകൾ ചാർത്തിയ ഒരു മനോഹര ടോപ്പായിരുന്നു അവളുടെ വേഷം. കൈകളിലെ കുഞ്ഞു പഫ് സ്ലീവുകളും കഴുത്തിനരികിൽ റിബൺ പോലെ തഴുകിനിന്ന ചെറിയ അലങ്കാരവും ആ വസ്ത്രത്തിന് എന്തോ ഒരു പ്രത്യേക അഴക് നൽകിയിരുന്നു. അരക്കെട്ടിനോട് ഇഴുകിച്ചേർന്ന്,
താഴേക്ക് തരംഗം പോലെ ഒഴുകി വീഴുന്ന ആ ഫ്ലെയർ ഡിസൈൻ... അതിനൊപ്പം അണിഞ്ഞ കറുത്ത പാലാസോ പാന്റ്സ് കൂടി ചേർന്നപ്പോൾ, അവളുടെ ഓരോ ചുവടുവെപ്പിലും ഒരു രാജഹംസത്തിന്റെ കളിചിരിയും വശ്യതയും നിഴലിച്ചു.
അവളുടെ ഓരോ അടിയളന്നുള്ള നടപ്പിൽ പോലും, താൻ സ്നേഹിക്കുന്ന ആ ഒരാൾക്ക് മുന്നിലേക്ക് മനസ്സ് നിറഞ്ഞ് ഓടിയെത്തിയതാണെന്ന് വ്യക്തമായിരുന്നു.
വാതിലിനരികിൽ എത്തിയപ്പോൾ ദേവു മനുവിനെ നോക്കി ചെറിയൊരു ചിരി ചിരിച്ചു.
“സാർ…”
“ഇതെന്താ ദേവു, എവിടെയെങ്കിലും പോകുകയാണോ?”

💬 Comments
View all comments