Chapter Title : മായ [ജയശ്രീ]
ലൈഫ് കളർ ആകും മോനെ...
രാഹുൽ : എങ്ങനെ....
മായ : അതൊക്കെ ഉണ്ട്...
രാഹുൽ : പറ
മായ : ഇപ്പൊ ഒരു ആൻ്റി പ്രേതം ഇല്ലേ നിൻ്റെ കൂടെ
രാഹുൽ ചിരിച്ചു പോയി
മായ : ഹ അങ്ങനെ പോരട്ടെ... ഇനി ഈ കണ്ണ് നനയരുത്
അതേയ്... എൻ്റെ കയ്യിൽ ഒന്ന് പിടിക്ക്
രാഹുൽ അവളുടെ വലതു കയ്യിൽ വിരൽ ചേർത്ത് വച്ചു
അവർ രണ്ടു പേരും പറക്കുകയായിരുന്നു വായുവിലൂടെ കേരളത്തിൻ്റെ പടിഞ്ഞാറൻ തീരത്ത് കൂടെ
രാഹുൽ : കറങ്ങാൻ കണ്ട സമയം...ഒന്നും കാണാൻ വയ്യ
മായ : ദാ അത് കണ്ടോ ലൈറ്റ് പിടിപ്പിച്ചത്
അവള് താഴേക്ക് ചൂണ്ടി
രാഹുൽ : എന്താ അത്
മായ : കൊച്ചി എയർപോർട്ട് ൻ്റെ രൺ വെ
രാഹുൽ : എറണാകുളം എത്തിയ നമ്മള്
മായ : അത് കണ്ടോ വലതു ഭാഗത്ത് അത് കൊച്ചി തുറമുഖം
വാ.....
പിന്നെയും അവർ തെക്കോട്ട് നീങ്ങി
മായ : അത് എന്താ എവിടാ ന്നു പറ
രാഹുൽ : ഞാൻ ഇങ്ങോട്ട് ഒന്നും വന്നിട്ടില്ല
മായ : അത് കോവളം ലൈറ്റ് ഹൗസ്
രാഹുൽ : ഒരു ദിവസം പകൽ എന്നെ കൊണ്ട് പോകുമോ ഒന്നും കാണാൻ വയ്യ എനിക്ക് ഇടുക്കി ഡാമിൻ്റെ സൈഡിൽ ഉള്ള മലയുടെ മുകളിൽ നിൽക്കണം
മായ : അതിനു എന്താ പൊവാ ഒരു ദിവസം...ഇപ്പൊ തിരിച്ചു പോക നിൻ്റെ ഉറക്കം കളയണ്ട
അവർ രാഹുലിൻ്റെ റൂമിൽ പ്രത്യക്ഷരായി
മായ : എങ്ങനെ
💬 Comments
View all comments