Chapter Title : മായ [ജയശ്രീ]
off for a six...
Sunil Gavaskar : I love it l love it... cross batted six like a tennis player...no wonder he is a wonder kid
അതേയ്.... പിന്നെയും അതേ ശബ്ദം
രാഹുൽ : ആരാ
ഞാൻ നേരത്തെ വന്നില്ലേ
രാഹുൽ : ആരാ ആരാന്നു
ഞാനാ...
പേടിയോടെ
രാഹുൽ : ഞാനോ...എവിടാ
ഞാൻ ഇവിടെ ഉണ്ട്
രാഹുൽ : എവിടെ
ദേ ഇങ്ങോട്ട് നോക്ക്
റൂമിൻ്റെ വാതിലിൻ്റെ മൂലയിൽ വായുവിൽ നിന്ന് ഒരു രൂപം തെളിയുന്നു
ശരാശരി ഉയരം വെളുത്ത നിറം മൂക്കുത്തി..... ഞൊറിഞ്ഞു ഉടുത്ത പട്ടു വസ്ത്രം നെറ്റിയിൽ കറുത്ത പൊട്ട്
ഒന്ന് ഞെട്ടി രാഹുൽ പിറകോട്ട് മാറി
അവള് : എന്നെ പേടിയുണ്ടോ
രാഹുൽ : ശബ്ദം ഇടറി കൊണ്ട്
പിന്നെ പേടിക്കാതെ പാതിരായ്ക്ക് ഇങ്ങനെ എയറിൽ നിന്ന് ഒരാള് വന്ന പേടികൂല്ലേ
രൂപം : ഇയാള് അല്ലെ എന്നെ തട്ടി വിളിച്ചേ
രാഹുൽ : ഞാനോ എപ്പോ
മേശപ്പുറത്ത് കിടക്കുന്ന പ്രതിമ ചൂണ്ടി കാട്ടി
അവള് : ദാ അതിൻ്റെ നെറ്റിയിൽ തൊട്ടില്ലേ അപ്പോ
രാഹുൽ : അപ്പോ
അവള് : നി വിളിച്ചു ഞാൻ വന്നു
രാഹുൽ : ശരിക്കും ആരാ
അവള് : ഞാൻ ഞാൻ... ദേവലോകത്ത് നിന്ന് വന്നതാ
രാഹുൽ : ഹേ....
അവള് : അതെന്നെ അവിടെ അടിമ പണിയാ.. വട്ടാവും അവിടെ നിന്ന അതാ ഞാൻ മെഡിക്കൽ ലീവ് എഴുതി കൊടുത്ത് ഞാൻ ഇങ്ങ്
💬 Comments
View all comments