0%

Chapter Title : മായ ടീച്ചർ

Author : kkstories Read All Parts 2K

എന്നല്ലാതെ വേറെ ചോദ്യം ഒന്നും ഉണ്ടായില്ല .

അവിടെ നിന്നും ഞങ്ങൾ പോരുമ്പോൾ ഷഹാന ടീച്ചർ പറഞ്ഞു “ ഇന്നു ഞാൻ ചോദിച്ച തിന്നുള്ള ഉത്തരം നാളെ കിട്ടും  YES എന്നാണ് എങ്കിൽ എനിക്കു ടീച്ചർ നല്ല ഒരു ചെലവ് ചെയ്യണം , ഇത് വേറെ ആരും അറിയാതെ നോക്കുകയും വേണം .  ആർക്കും ഒരു സംശയവും ഉണ്ടാകരുത് . എന്നെപോലെ ......... അതല്ല  NO എന്നാണ് എങ്കിൽ മനസിൽ നിന്നും അപ്പൊ തന്നെ ആ ചിന്തകൾ വേരോടെ പിഴുതു മാറ്റിയേക്കണം .  അങ്ങനെ ഒരു ചിന്ത വന്നിട്ടില്ല എന്നുകരുത്തണം .  എന്നിട്ടു പഴയപോലെ ജീവിക്കണം .  അല്ലാതെ അതിൽ മനസു മടുത്തു വേണ്ടാത്ത ആലോചനയും ആയി നടക്കരുത് .ഞാൻ ഇത് പറയുന്നത് എനിക്ക് നിന്നെ നല്ലവണ്ണം അറിയുന്നത്‌കൊണ്ടാണ്.

എനിക്കും ഷഹാന പറഞ്ഞതിൽ അല്പം കാര്യം ഉണ്ടെന്നു തോന്നി .  കാരണം എനിക്ക് അങ്ങനെ തോന്നി എന്ന് കരുതി സജിന് അങ്ങനെ ഒരു ചിന്ത ഉണ്ടാവണം എന്നില്ലാലോ .ഞാൻ മനസിന്നെ നല്ലവണ്ണം പാകം വരുത്തിയാണ് അന്ന് സ്കൂളിൽ വന്നത്.  ഞാൻ വന്നപ്പോൾ സജിൻ സ്റ്റാഫ് റൂമിൽ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു അത്രമാത്രം.  അതോടെ എനിക്ക് വീണ്ടും ടെൻഷൻ ആയി.  എന്റെ മുഖം കണ്ട ഷഹാന പറഞ്ഞു ടെൻഷൻ വേണ്ട വൈകുനേരം വരെ സമയം ഉണ്ട്

എന്നത്തെയും പോലെ അന്നും അവസാന പിരിയഡ് ഞാനും സജിനും മാത്രമായിസ്റ്റാഫ് റൂമിൽ . അപ്പൊ സജിൻ എന്റെ അടുത്ത് വന്നു . അപ്പൊ എന്റെ ഹാർട്ട് ഇടിക്കുന്ന ശബ്‌ദം

💬 Comments

View all comments