Chapter Title : മായാമയൂരം [കാട്ടിലെ കണ്ണൻ]
ഡോ അങ്ങനെയല്ല ...
എങ്ങനെയല്ലാന് ..
ഇന്നലെ നിന്റെ ചേട്ടൻ ഫാമിലി ഫോട്ടോ അയച്ച് തന്നിരിന്നു ആ കൂട്ടത്തിൽ നിന്നേം കണ്ടു .. അതാ ഇന്ന് തന്നെ കണ്ടൊരു സോറി പറയാമെന്ന് വിചാരിച്ചെ ഇനി എന്റേം അനിയനല്ലേ നീ ..
ഓഹ് അതോണ്ടാണല്ലെ വന്നത് അല്ലാതെ ചെയ്തത് തെറ്റായിപ്പോയി എന്ന തിരിച്ചറിവ് ഉണ്ടായിട്ട് വന്നതല്ലല്ലേ ...
ചെയ്തത് തെറ്റാണെന്ന് തോന്നിയോണ്ടാണല്ലോ സോറി പറഞ്ഞേ .. നീ വാ നമുക്ക് ഒരു ചായ കുടിക്കാം ..
ഇഷ്ടത്തോടെ അല്ലെങ്കിലും അവൻ അവരുടെ കൂടെ പോയി ഇനി വിളിച്ചിട്ട് ചെല്ലാഞ്ഞാൽ ഇന്നലെ നടന്ന കാര്യം ചേട്ടനോടെങ്ങാൻ പറഞ്ഞാലോ ..
അപ്പൂന് എന്താ വേണ്ടേ ..
എനിക്ക് ചായ മാത്രം മതി ... ഒരല്പം നീരസത്തോടെ ഞാൻ പറഞ്ഞു .
നിനക്കോടി ? അടുത്തിരുന്ന കൂട്ടുകാരിയോട് ചോദിച്ചു
എനിക്കും ഒരു ചായ മതീടി...
ചേട്ടാ മൂന്ന് ചായ
അങ്ങനെ ചായയൊക്കെ കുടിച്ച് അവർ പിരിഞ്ഞു ..
ദിവസങ്ങൾ ഓടിമറഞ്ഞു ഇടക്കൊക്കെ അമ്മ മായേച്ചിയുമായി ഫോണിൽ സംസാരിക്കുമ്പോൾ അവനോട് സംസാരിക്കാൻ വേണ്ടി ഫോൺ കൊടുക്കാൻ പറയാറുണ്ടെങ്കിലും അവൻ പഠിക്കാനുണ്ടെന്ന പേരു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്.. ഇതിനിടെ ഒന്നോ രണ്ടോ വട്ടം മായയോട് സംസാരിച്ചു..
അങ്ങനെ കല്യാണം കഴിഞ്ഞു അവരുടെ വീട്ടിലേക്ക് ഒരു പുതിയ അംഗം കൂടി.. കല്യാണത്തിന്റെ ചടങ്ങുകളുടെ ഇടക്ക് ഫോട്ടോ എടുപ്പ് എന്ന കലാപരിപാടിക്കിടെ മായ അപ്പുവിനെ നോക്കി ചിരിച്ചു എന്നാൽ അവൻ വലിയ മൈന്റ് ഒന്നും ചെയ്തില്ല.. അന്നത്തെ ദിവസം ബന്ധുക്കളും ബഹളങ്ങളും ഒക്കെ ഉള്ളത് കൊണ്ട് അവൻ മായേച്ചിയെ
💬 Comments
View all comments