0%

Chapter Title : മായാമോഹിതം 2 [രേഖ]

Author : രേഖ Read All Parts 292
ആയാലും ഞാൻ സത്യം പറയും വിക്രം : അന്ന് കണ്ടത്തിൽപിന്നെ അല്ലെങ്കിൽ അന്ന് പിരിഞ്ഞതിൽപ്പിന്നെ മായയെ ഓർക്കാത്ത ഒരു ദിവസംപോലും എനിക്കുണ്ടായിരുന്നില്ല എന്തിന് നീ വരും എന്നുകരുതി ആ പച്ചമരുന്നുകിട്ടുന്നിടത്തുപോലും ഞാൻപോയിനിന്നു, ഒരു ദിവസം ഷേർളിയെ നിർബന്ധിച്ചു ചെയ്യാൻ നോക്കിയപ്പോൾ എനിക്ക് നിൻ്റെ മുഖമാണ് മനസ്സിൽവരുന്നത് അതുകൊണ്ട് അന്നത്തോടെ ഞാൻ നിർത്തി ആ പരിപാടി അന്നുമുതൽ ഇന്നുവരെ ഞാൻ ഒരു പെണ്ണിനേയും തൊട്ടിട്ടില്ല , മായയെ കണ്ടതിനെയും അനുഭവിച്ചതിനെയും ആലോചിച്ചു ഞാൻ സ്വയം ശപിച്ചിട്ടുണ്ട് അതുകൊണ്ടു അത് മറക്കാനുള്ള ശ്രമമായാണ് ട്രാൻസ്ഫർ ചോദിച്ചുവാങ്ങി ഇവിടേക്കുവന്നത് ഒപ്പം ഇവിടെവെച്ചു കാണാൻ കഴിയുമോ എന്ന ഒരു ആഗ്രഹവും എല്ലാംകൊണ്ടും മായെ എനിക്ക് നിന്നോട് കാമമാണോ ആണ് പക്ഷെ ആ ബന്ധത്തെ അതിനെ വെറും കാമമെന്ന് പറഞ്ഞു പുച്ഛിക്കാൻ ഞാൻ തെയ്യാറല്ലാ ...
ഒരു സ്ത്രീയെ ഞാൻ ആദ്യമായി ഇഷ്ടപ്പെടാൻ തുടങ്ങുന്നു . നിൻ്റെ പൊട്ടത്തരങ്ങളും എല്ലാം ഇന്ന് കേട്ടപ്പോൾ കൂടുതൽ സ്നേഹമാണ് എനിക്കുതോന്നിയതു ...അറിയാനുള്ള ആഗ്രഹംകൊണ്ട് ചോദിക്കുന്നതാണ് മായ എന്നെ ഓർത്തിട്ടുണ്ടോ ? ഓർത്തിട്ടില്ലെങ്കിൽ അതും തുറന്നു പറയാം വിക്രം എനിക്കും ഇന്നുവരെ പ്രണയം ... കാമുകൻ അങ്ങിനെയൊന്നും എൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല . ആഗ്രഹിച്ചിരുന്നു ഇഷ്ടപ്പെടാൻ ഒരാൾ നമുക്കുവേണ്ടി റോഡരികിൽ കാത്തിരിക്കാൻ ... ആരും കാണാതെ പുസ്തകങ്ങളിൽ ഒളിപ്പിക്കാനെന്നപോലെ കത്തുകൾ . വീട്ടിൽ ആരും അറിയാതെ രാത്രികളെ പകലാക്കിയുള്ള ഫോൺ സംഭാഷണങ്ങൾ . എൻ്റെ വിഢിത്തരങ്ങൾ മനസ്സിലാക്കി എന്നെ നെഞ്ചോട് ചേർക്കുന്ന ഒരു കാമുകൻ പക്ഷെ വീട്ടിലെ സാഹചര്യങ്ങൾ എന്നെ അതില്നിന്നുമെല്ലാം വിലക്കി . മനസ്സറിഞ്ഞുപറഞ്ഞാൽ എന്നെ ഒരാളും ആത്മാർത്ഥമായി ഇഷ്ടപെട്ടിട്ടില്ല എന്ന് പറയുന്നതാകും നല്ലതു . വിക്രം ഒരു പെൺകുട്ടി പൈസയുള്ള വീട്ടിലെയാണെങ്കിൽ അവൾ ചെയുന്ന കോമാളിത്തരത്തിനും എല്ലാത്തിനും അവരുടെ മാതാപിതാക്കൾ ഒരുവിതം സപ്പോർട്ടാണ് അതിരുവിടുമ്പോൾമാത്രമാണ് അവർ വിലക്കാൻ തുടങ്ങുന്നത് . പക്ഷെ ഒന്നുമില്ലാത്തവരുടെ വീട്ടിലാണെകിൽ എന്ത് പറഞ്ഞാലും പറയും അടങ്ങി ഒതുങ്ങി കഴിഞ്ഞോ നിന്നെ കെട്ടിച്ചുവിടാൻ ഞാൻ അംബാനിയൊന്നുമല്ല ... പൈസകൊടുത്തൊന്നും നിന്നെ കെട്ടിച്ചുവിടാൻപറ്റില്ല അതുകൊണ്ടു അതറിഞ്ഞുവരുന്നവർക്ക് നിന്നെക്കൊടുക്കും . വിനീഷേട്ടൻ്റെ വീട്ടുക്കാർ പറഞ്ഞത് ഒന്നും വേണ്ട

💬 Comments

View all comments