0%

Chapter Title : മായാമോഹിതം 2 [രേഖ]

Author : രേഖ Read All Parts 284
വീട്ടിലേക്കെന്നു പറഞ്ഞുകൊണ്ട് ഞാൻ അവിടെനിന്നും ഇറങ്ങി . ഒരുപക്ഷെ തിരിച്ചുവരുന്നത് ലേറ്റ് ആകുവാണെകിൽ എനിക്ക് നേരിട്ട് എൻ്റെ വീട്ടിലും പോകാം എന്നതായിരുന്നു എൻ്റെ ഉദ്ദേശം .ഞാൻ എൻ്റെ വീട്ടിൽ വരുന്നതും പറഞ്ഞില്ല അവർക്ക് ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി അങ്ങിനെ പറഞ്ഞതുപ്രകാരം ഞാൻ ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ വിക്രമിനെ വിളിച്ചു . വിക്രംതന്നെ അദ്ദേഹത്തിൻ്റെ വാഹനവുമിടുത്തു വന്നു . ഞാൻ വാഹനത്തിൽ കയറിയപ്പോൾ ഞങൾ ഒരു സെക്കൻ്റെ പരസ്പരം മുഖത്തോടു മുഖംനോക്കി നിന്നുപോയി .യൂണിഫോം ഒന്നുമില്ലാതെ വെറും നോർമൽ ഡ്രസ്സിങ് .
ഇന്നെന്താ മുറുക്കിയൊന്നുമില്ലേ ? വിക്രം : നീ വരുന്നത് പ്രമാണിച്ചു അതിനു അവധികൊടുത്തു . ഒപ്പം പോലീസ് യൂണിഫോമിനും അവധിയാണോ വിക്രം : അതെ ഇന്ന് എല്ലാത്തരത്തിലും ഞാൻ നിനക്കായി അവധിയെടുത്തു . ഇനി പറ എവിടെപോകണം ? എവിടെയിരുന്ന് സംസാരിക്കണം സാർ പറയുന്നതുപോലെ വിക്രം : സാർ അല്ല വിക്രം . യൂണിഫോം ഉള്ളപ്പോൾ ആ സാർവിളിയെല്ലാം ഓക്കേ അല്ലാത്തപ്പോൾ വിക്രം മതി . അതികം പുറത്തു കറങ്ങാൻപറ്റില്ല പോലീസ് ആണല്ലോ വല്ല മഞ്ഞപത്രക്കാരും നിന്നെയും എന്നെയുംപറ്റി എഴുതി നാറ്റിച്ചാലോ അപ്പോൾ എവിടെയാണ് ഏറ്റവും സെഫസ്റ്റ് സ്ഥലം വിക്രം : അത് എൻ്റെ വീടുതന്നെ അവിടെയാകുമ്പോൾ ആരുമില്ല ... എന്തെ അവിടെപോയാലോ പോകാം ഞങൾ അവിടെയെത്തി വിക്രം : ഇനി പറ എന്താണ് നീ പറയാൻ ഉദ്ദേശിച്ച സഹായം ഞാൻ എനിക്ക് തോന്നിയ സംശയങ്ങൾ തുറന്നു പറഞ്ഞു വിക്രം : നിനക്ക് അവൻ്റെ വിവാഹാലോചന എങ്ങിനെയാണ് വരുന്നത് ഒരു ബ്രോക്കർ വഴിയാണ് വന്നത് വിക്രം : വിവാഹ സമയത്തു പയ്യനെക്കുറിച്ചു നന്നായി അനേഷിച്ചിരുന്നോ ? അച്ഛൻ അനേഷിച്ചിരുന്നു അവരുടെ അടുത്തെല്ലാം , അപ്പോൾ അറിഞ്ഞത് പണ്ടുമുതൽ അവിടെ ഉണ്ടായിരുന്നവർ അല്ല പക്ഷെ എൻ്റെ വിവാഹത്തിന് ഏഴുവര്ഷംമുമ്പ് അവിടെ വന്നു താമസിക്കുന്നു . പയ്യൻ വിദേശത്താണ് അതുകൊണ്ടു അവനെകുറിച്ചതികം ആർക്കും അറിയില്ല . അവൻ്റെ അമ്മയെയും ഒരു സഹോദരിയുമമാണ് അവിടെ പിന്നെ ഉള്ളത് എന്നറിയാം വിക്രം : അയാൾ വിദേശത്തു ഏതു കമ്പനിയിലാണ് വർക്ക് ചെയുന്നത് എന്നറിയാമോ ? അതറിയില്ല . AC മെക്കാനിക് ആണ് അതിനാൽ കോൺട്രാക്ട് അനുസരിച്ചു ഓരോ സ്ഥലത്തു വർക്ക് ചെയുന്നു . അതിനാൽ ഏതു കമ്പനിയുടെ അടിയിലാണ് എന്ന് പറയാൻ കഴിയില്ല . വിക്രം : എങ്കിൽ അവൻ ജോലിചെയുന്നിടത്തുപോയി ആരെങ്കിലും

💬 Comments

View all comments