0%

Chapter Title : മായാമോഹിതം 2 [രേഖ]

Author : രേഖ Read All Parts 285
തിരക്കിയിട്ടുണ്ടോ ? ഇല്ല . വിനീഷേട്ടൻ തന്നെ ഉണ്ടാക്കിയതാണ് ആ വീടും സ്ഥലവും എല്ലാം അതുകൊണ്ടു പ്രാരാപ്തമൊന്നുമില്ലാത്ത സൽസ്വഭാവിയായ പയ്യൻ ആണെന്നും അല്ലാതെ എത്ര ചെറിയ വയസ്സിൽ എങ്ങിനെയാ സ്വന്തമായി സ്ഥലവും നല്ല വീടും വെക്കാൻ കഴിയുക എന്ന് അച്ഛൻ പറഞ്ഞപ്പോൾ ഞാനും കരുതി എല്ലാം സത്യമാണെന്നു .
വിക്രം : എങ്കിൽ അവൻ്റെ വിദേശത്തുള്ള നമ്പർ നീ തന്നെ ,ഞാൻ ഒന്ന് ചെക്ക് ചെയ്യട്ടെ അങ്ങിനെ ഒരു നമ്പർ ഇല്ല , പലപ്പോഴും നെറ്റ് കാൾ ആയിരുന്നു എന്നെ വിളിച്ചിരുന്നത് . വാട്ട് സാപ്പിൽ പോലും നാട്ടിലെ അമ്മയുടെ നമ്പർ അതാണ് അദ്ദേഹം ഉപയോഗിക്കുന്നത് വിക്രം : ഒന്നങ്ങോട്ടു തന്നാലുണ്ടല്ലോ ? നീ എല്ലാം ഏതുകാലത്താണടി ജീവിക്കുന്നത് .നിന്നെ മാത്രമല്ല നിൻറെ വീട്ടുക്കാരെയാണ് ആദ്യം അടിക്കേണ്ടത് . ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു വിടുമ്പോൾ എന്തെല്ലാം അനേഷിക്കണം അതൊന്നും നോക്കാതെ കടമതീർക്കുന്ന എല്ലാ അച്ഛനും അമ്മയ്ക്കും ഇതുവേണം . നിനക്കെങ്കിലും അവൻ പറയുന്നത് കള്ളമായിരിക്കും എന്ന് ചിന്തിച്ചുകൂടെ ബി എ പഠിച്ചത് എന്തിനാണ് പത്താം ക്ലാസ് കഴിഞ്ഞവർക്കുപോലും ഇതിനേക്കാൾ ബുദ്ധിയുണ്ടാകുമല്ലോ നെറ്റ് ഉപയോഗിക്കാനും അറിയാം അതുപോലെ വാട്ട് സാപ്പും ഉപയോഗിക്കാൻ അറിയാം എന്നിരുന്നാലും സ്വന്തമായി ജീവിതക്കാര്യം നോക്കാൻ കഴിയില്ല മന്ദബുദ്ധി ഇതെല്ലാം കേട്ടപ്പോൾ എല്ലാം തകർന്നു ഞാൻ കരഞ്ഞപ്പോൾ , വിക്രം :ചിന്തിക്കേണ്ട സമയത്തു ചിന്തിക്കാതെ ഇപ്പോൾ ഇരുന്നു കരഞ്ഞിട്ട് എന്ത് കാര്യം ,അല്ലെങ്കിലും നിങ്ങൾ പെണ്ണുങ്ങൾക്ക്‌ ഈ കരച്ചിൽ എന്നും ഒരു അടവാണ് , ഒരു കാര്യം ഉറപ്പു പറയാം നിൻ്റെ ഭർത്താവെന്നുപറയുന്നവൻ നമ്പർ വൺ ഫ്രോഡാണ് ... ഇനി എന്തെല്ലാം പറഞ്ഞു നിന്നെ പറ്റിക്കുന്നു അതുമാത്രമേ ഇനി അറിയാനുള്ളൂ . അതുകൊണ്ട് അവൻ്റെ ഇപ്പോൾ വിളിച്ച നമ്പർ എല്ലാം നീ തരണം ഞാൻ അതും നോക്കി കാര്യങ്ങൾ എല്ലാം ചെക്ക് ചെയ്യാം ഞാൻ എനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും നമ്പറും വിക്രമിന് കൊടുത്തു വിക്രം : ഞാൻ എന്തുതന്നെ ആയാലും ഒന്ന് പുറത്തുപോയേച്ചും വരാം , വരുന്ന വഴിക്ക് ഭക്ഷണത്തിനുള്ളതുംകൂടി കൊണ്ടുവരാം അതിനു ഞാൻ ഭക്ഷണം കഴിക്കാനൊന്നും നിൽക്കുന്നില്ല , എനിക്ക് വേഗം പോകണം വിക്രം : നിന്നോട് പോകേണ്ട എന്ന് ഞാൻ പറഞ്ഞോ ... എന്തായാലും എനിക്ക് ഭക്ഷണം വാങ്ങിക്കണം അതിനൊപ്പം നിനക്കുള്ളതുംകൂടി വാങ്ങിക്കുന്നു . പിന്നെ നീ ചെയ്ത അബദ്ധം ആലോചിച്ചു ഇവിടെ ഇരുന്ന് ഓരോന്ന്

💬 Comments

View all comments