Chapter Title : ?മായകണ്ണൻ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ചിരിച്ച് വയർ വേദനിക്കുന്നു."
അതും പറഞ്ഞ് അവൾ പിന്നും ചിരിക്കാൻ തുടങ്ങി.
"മായ എന്റെ കൂടെ ഒന്ന് വരവോ????"
ഞാൻ അവളോട് ചോദിച്ചു. അവള് എന്നെ നോക്കി. ഇപ്പൊ എന്താണെന്ന് അറിയില്ല, അവളോട് എനിക്ക് സംസാരിക്കാൻ പറ്റുന്നുണ്ട്. പഴയത് പോലെ അവള് എന്നെ നോക്കിയപ്പോ ഞാൻ ഒരു ലോകത്തും പോയില്ല. എനിക്കിപ്പോ അവൾടെ കണ്ണിൽ നോക്കി ഇഷ്ടമാണെന്ന് പോലും പറയാൻ പറ്റും. പക്ഷെ ഇപ്പൊ അതല്ലല്ലോ പറയേണ്ടത്. അവൾ വരാം എന്നർഥത്തിൽ തലയാട്ടി. ഞങ്ങൾ അവിടെന്ന് കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു.
"മായ നീ ചേച്ചിയോട് ചോദിച്ചില്ലേ ചുറ്റി നടക്കാന്ന്, അവൾക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. നമ്മളെ പോലെ അവൾക്ക് നടക്കാൻ കഴിയില്ല. 1 വർഷം മുൻപ് ഒരു ആക്‌സിഡന്റിൽ............"
ഞാൻ ബാക്കി പറഞ്ഞില്ല.
"പക്ഷെ ലക്ഷ്മി ചേച്ചിക്ക് കാലിന് ഒരു കുഴപ്പവും ഇല്ലല്ലോ????"
"കാണുന്നവർക്ക് അങ്ങനെ തോന്നും മായ. പക്ഷെ അവളുടെ കാലുകള് നിലത്തുറക്കത്തില്ല. അരക്ക് താഴെ തളർന്നു പോയി."
എനിക്കത്രെ പറയാൻ കഴിഞ്ഞോളൂ. എന്റെ കണ്ണിൽ നിന്നും വന്ന ചുടുകണ്ണുനിര് തുള്ളി ഞാൻ തുടച്ച്
കളഞ്ഞ് അവളെ നോക്കി. അവളും കണ്ണിര് ഒപ്പുകയായിരുന്നു. ഇന്ന് പരിചയപ്പെട്ടൊരാൾക്ക് വേണ്ടി അവൾ കണ്ണിര് ഉഴുക്കുന്നു.
"പക്ഷെ നടക്കാൻ പറ്റില്ല എന്ന കുറവ് ഞാൻ അവളെ അറിയിച്ചിട്ടില്ല. എന്തിനും അവളെന്നെ വിളിക്കൂ."
"സോറി കണ്ണാ എനിക്കറിയില്ലായിരുന്നു. കാണുന്നവർക്ക് normal ആയേ തോന്നു. അതാ ഞാൻ........."
ഇത്രയും പറഞ്ഞപ്പോ തന്നെ അവളുടെ മുഖം വീണ്ടും വാടി.
"ഏയ് മായ എല്ലാവരും ശ്രദ്ധിക്കും. വാ അങ്ങോട്ടേക്ക് പോവാം."
"ന്നാലും ഞാൻ........"
"താൻ എന്ത്
💬 Comments
View all comments