Chapter Title : ?മായകണ്ണൻ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
"ടി ചേച്ചി ചുമ്മ എന്റെ ദേഹം നോവിച്ചാ ഞാൻ തരൂട്ടോ."
"ചുമ്മാതല്ലല്ലോ നീ എന്നെ കളിയാക്കിട്ടല്ലേ."
"ഞാൻ ചുമ്മ തമാശ പറഞ്ഞതല്ലേ. അതിന് നീ ഇങ്ങനെയൊക്കെ ചെയ്താലോ???? സോറി. പോരെ."
"Mm"
ഇനിയും നിന്നാ പിന്നും വഴക്ക് ആവും എന്ന് അറിയാവുന്നത് കൊണ്ട് ഞങ്ങൾ വണ്ടിയിൽ കേറി. വണ്ടി ഓഫ്‌നേജിലോട്ട് കുതിച്ചു. അല്ല എഴഞ്ഞു.
പിന്നെയുള്ള അരമണിക്കൂർ ഞാൻ വായിനോട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ചേച്ചി മുൻസീറ്റിലും അനു ഡ്രൈവിംഗ് സീറ്റിലും ഇരുന്ന് കത്തിയടിക്കുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല. ഒരു പൂക്കട കഴിഞ്ഞ് അടുത്ത വളവിലാണ് ഈ ഓഫ്‌നേജ്. ചില ദിവസങ്ങളിൽ ഞങ്ങൾ അവിടെ ഇറങ്ങി പൂവും വാങ്ങും. ആ പൂക്കടയിലുള്ള ചേച്ചിയെ കാണുമ്പോ എനിക്കൊരു കുളിരും, ഹരവും ഒക്കെയാ. ഇന്നും ആ പൂക്കട എത്തിയപ്പോ ഞാൻ ഒന്ന് അങ്ങോട്ട് കണ്ണ് പായിച്ചു. ഇന്നും എന്റെ കണ്ണ് ഒന്നിൽ ഉടക്കി. പക്ഷെ അത് ആ ചേച്ചിയെ കണ്ടിട്ടായിരുന്നില്ല. വെളുത്തൊരു ചുരിതാർ ഇട്ട ഒരരായന്നം. ഒരു മിന്നായം പോലെ കാണാൻ പറ്റിയതെങ്കിലും കണ്ട പാടെ എന്റെ നെഞ്ചിലെ വാതിൽ തുറന്ന് കട്ടിലിട്ട് അവള് കിടപ്പുറപ്പിച്ചു.
"എടി നിനക്ക് പൂ വേണ്ടേ????"
അനു ചേച്ചിയോട് ചോദിക്കുന്നത് ഞാൻ കേട്ടു. വേണം എന്ന് പറയണേ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു.
"വേണ്ടടി."
എടുത്തടിച്ച പോലെ ചേച്ചിയിൽ നിന്നും ആ മറുപടി കേട്ടപ്പോ എന്റെ ഹൃദയം പൊടിഞ്ഞു പോയി.
"നിനക്ക് വേണ്ടെങ്കി വേണ്ട. ഒരു കൂട മുല്ല പൂ വാങ്ങി ചെന്നില്ലേ എന്നെ അമ്മ വീട്ടികേറ്റത്തില്ല. വാങ്ങിച്ചോണ്ട് വരാന്ന് ഉറപ്പ് കൊടുത്തിട്ട
💬 Comments
View all comments